Connect with us

ഞാന്‍ പബ്ലിക് ഫിഗറാണ്, പക്ഷെ എന്റെ മകള്‍ അങ്ങനെയല്ല, നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ മുഖത്തു നോക്കി പറയാം; മകളെ കളിയാക്കി കൊണ്ടുള്ള ട്രോളുകള്‍ ഇനി സഹിക്കില്ലെന്ന് അഭിഷേക് ബച്ചന്‍

Bollywood

തന്റെ മകളെ കളിയാക്കി കൊണ്ടുള്ള ട്രോളുകള്‍ ഇനി സഹിക്കില്ലെന്ന് അഭിഷേക് ബച്ചന്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആരാധ്യയെ കുറിച്ചുള്ള ട്രോളുകളോടുള്ള അഭിഷേകിന്റെ പ്രതികരണം.

”ഇത് തികച്ചും അസ്വീകാര്യവും സഹിക്കാന്‍ കഴിയാത്തതുമാണ്. ഞാന്‍ പബ്ലിക് ഫിഗറാണ്, അത് സമ്മതിക്കാം. പക്ഷേ, എന്റെ മകള്‍ അങ്ങനെയല്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വന്നെന്റെ മുഖത്തു നോക്കി പറയാം,” അഭിഷേക് പറഞ്ഞു. അടുത്തിടെയാണ് അഭിഷേകും ഐശ്വര്യയും ചേര്‍ന്ന് മകളുടെ 10-ാം ജന്മദിനം മാലിദ്വീപില്‍ ആഘോഷിച്ചത്.

അഭിമുഖത്തില്‍, പ്രേക്ഷകര്‍ തന്റെ അഭിനയത്തില്‍ തെറ്റ് കണ്ടെത്തിയാല്‍ അത് മെച്ചപ്പെടുത്താന്‍ താന്‍ ബാദ്ധ്യസ്ഥനാണെന്നും അഭിഷേക് പറഞ്ഞു. തന്റെ പ്രശസ്തനായ അച്ഛന്‍ അമിതാഭ് ബച്ചന്‍ ഇല്ലായിരുന്നുവെങ്കില്‍ താന്‍ സിനിമയില്‍ ഉണ്ടാകില്ലെന്ന് പറയുന്ന ട്രോളുകളോട് താന്‍ യോജിക്കുന്നുവെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. ”എന്റെ മാതാപിതാക്കള്‍ ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ ജനിക്കില്ലായിരുന്നു, ജീവശാസ്ത്രം ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

അഭിഷേക് ബച്ചന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ബോബ് ബിസ്വാസ്’ ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമാണ്. നവാഗതയായ ദിയ അന്നപൂര്‍ണ്ണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രാംഗദ സിംഗ്, പരന്‍ ബന്ദോപാധ്യായ്, രജാതവ ദത്ത എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

More in Bollywood

Trending

Recent

To Top