Social Media
കണ്മണി എത്തി…സൗഭാഗ്യയ്ക്ക് കുഞ്ഞ് ജനിച്ചു… സന്തോഷ വാർത്ത പങ്കിട്ട് അർജുൻ
കണ്മണി എത്തി…സൗഭാഗ്യയ്ക്ക് കുഞ്ഞ് ജനിച്ചു… സന്തോഷ വാർത്ത പങ്കിട്ട് അർജുൻ
ടിക് ടോക് വിഡിയോകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അസാധ്യമായ അഭിനയമാണ് താരം ടിക്ടോക്കിലൂടെ കാഴ്ചവെച്ചത്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകൾ കൂടിയാണ് സൗഭാഗ്യ. കാത്തിരിപ്പുകൾക്കൊടുവിൽ സൗഭാഗ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്.
ഭർത്താവ് അർജുൻ ആണ് സന്തോഷവാർത്ത പങ്കുവച്ചെത്തിയത്. ഇരുവരും ആഗ്രഹിച്ചതുപോലെ പെണ്‍കുഞ്ഞാണ് ഇരുവർക്കും ജനിച്ചിരിക്കുന്നത്
ഈയടുത്ത് നിറവയറില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതതരിപ്പിച്ച് കൊണ്ട് ആരാധകരെ ഒന്നടങ്കം സൗഭാഗ്യ അത്ഭുതപ്പെടുത്തിയിരുന്നു. ഗര്‍ഭകാലത്തിന്റെ ആറാം മാസം എന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യ ഡാന്‍സ് വീഡിയോ പങ്കുവെച്ചത്.
മുഴുമണ്ഡലത്തില്‍ ഇരുന്ന് കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ചലിപ്പിച്ചുള്ള ക്ലാസിക്കല്‍ ഡാന്‍സായിരുന്നു നടി കാഴ്ച വെച്ചത്. മാത്രമല്ല ഡാന്‍സ് ചെയ്യുന്നതിനെ കുറിച്ചും മറ്റുള്ള വിശേഷങ്ങളും നീണ്ടൊരു കുറിപ്പായി പങ്കുവെക്കുകയും ചെയ്തിരുന്നു
പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കിട്ടും സൗഭാഗ്യ എത്തിയിരുന്നു. നിറവയറിലുള്ള സൗഭാഗ്യ വെങ്കിടേഷിന്റെ ഡാന്‍സ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സ്നേഹ ശ്രീകുമാര്‍, പേളി മാണി, എലീന പടിക്കല്‍ ഇവരെല്ലാം സൗഭാഗ്യയ്ക്ക് സ്നേഹം അറിയിച്ചെത്തിയിരുന്നു. അമ്മയ്ക്കൊപ്പമായി ആശുപത്രിയില്‍ നിന്നും സൗഭാഗ്യ റീല്‍സും ചെയ്തിരുന്നു. ജഗദീഷും അശോകനും ഒന്നിച്ചുള്ള തമാശ രംഗമായിരുന്നും ഇരുവരും അനുകരിച്ചത്. നാളെ മുതല്‍ ഓരോ നിമിഷവും താന്‍ അമ്മയെപ്പോലെയാവാന്‍ ശ്രമിക്കുമെന്നും സൗഭാഗ്യ കുറിച്ചിരുന്നു
