Connect with us

മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയചാരുതയും ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന്റെ ചങ്കൂറ്റവും കൂടി ചേര്‍ന്നപ്പോള്‍ മലയാള വാണിജ്യ സിനിമാ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി; സന്തോഷ് ടി കുരുവിള

Malayalam

സഹ നിര്‍മ്മാതാവായ് ആന്റണി പെരുമ്പാവൂരിനൊപ്പം മരക്കാറിന്റെ നിര്‍മ്മാണത്തില്‍ ചേരുവാന്‍ കഴിഞ്ഞത് ഈ നാടിനോടുള്ള കടമയായ് കരുതുന്നെന്ന് സഹനിര്‍മ്മാതാക്കളില്‍ ഒരാളായ സന്തോഷ് ടി കുരുവിള.

അധിനിവേശത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ ‘അടയാള പുരുഷനെ’ അവതരിപ്പിക്കുന്നതിലൂടെ ഈ സിനിമ ഈ നാടിന്റെ ചരിത്രത്തിലേക്കായുള്ള സംഭാവന കൂടിയാണ് എന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സന്തോഷ് ടി കുരുവിള ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു

‘ലോകമാകെയുള്ള സിനിമാ പ്രേമികളുടെ പുരസ്‌കാരത്തിനായ് ‘കുഞ്ഞാലിമരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഈ വരുന്ന ഡിസംബര്‍ രണ്ടിന് സമര്‍പ്പിക്കപ്പെടുകയാണ്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരത്തില്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ ചിത്രം നേടി കൊണ്ടിരിക്കുകയാണ്. പ്രിയദര്‍ശന്‍ എന്ന മികച്ച സംവിധായകനൊപ്പം മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയചാരുതയും ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന്റെ ചങ്കൂറ്റവും കൂടി ചേര്‍ന്നപ്പോള്‍ മലയാള വാണിജ്യ സിനിമാ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി എഴുതി ചേര്‍ക്കപ്പെടുകയാണ്.

കേരളീയര്‍ ഒരു പക്ഷേ പാഠപുസ്തകങ്ങളില്‍ നിന്ന് ഗ്രഹിച്ച കുഞ്ഞാലിമരയ്ക്കാര്‍ എന്ന വീരപുരുഷന്റെ കഥ അഭ്രപാളിയിലേക്ക് പകര്‍ത്തുക എന്നത് തന്നെ കടുത്ത വെല്ലുവിളി നിറഞ്ഞ സര്‍ഗപ്രക്രിയയായിരുന്നു. ലഭ്യമായ ചരിത്രവായനയില്‍ തന്നെ ദേവാസുര ഭാവത്തില്‍ വിഭിന്നമായ് രേഖപ്പെടുത്തപ്പെട്ട കുഞ്ഞാലിമരക്കാരുടെ ഒരു പുതിയ വ്യാഖ്യാനമായ് തന്നെ കാണാം ഈ വലിയ സിനിമ. കലാ സംവിധായകനായ സാബു സിറില്‍, ഛായാഗ്രാഹകനായ തിരു, ആദ്യചിത്രത്തോടെ തന്നെ സ്‌പെഷ്യല്‍ ഇഫക്ട്‌സില്‍ ദേശീയ പുരസ്‌കാരം നേടിയ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ അങ്ങിനെ പ്രഗത്ഭമതികളായ സങ്കേതിക വിദഗ്ധരുടെ സമ്മേളനം കൂടിയാണ് ഈ വമ്പന്‍ ചലച്ചിത്രം. അധിനിവേശത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ ‘അടയാള പുരുഷനെ’ അവതരിപ്പിയ്ക്കുന്നതിലൂടെ ഈ സിനിമ ഈ നാടിന്റെ ചരിത്രത്തിലേയ്ക്കായുള്ള സംഭാവന കൂടിയാണ് എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. ശ്രീ ആന്റണി പെരുമ്പാവൂരിനൊപ്പം ഒരു സഹ നിര്‍മ്മാതാവായ് ചേരുവാന്‍ കഴിഞ്ഞതും ഈ നാടിനോടുള്ള കടമയായ് കരുതുന്നു.’

Continue Reading
You may also like...

More in Malayalam

Trending

Recent

To Top