സീരിയൽ താരം ആലിസ് ക്രിസ്റ്റി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. സജിൻ ആണു വരൻ. സജിന്റെ സ്വദേശമായ പത്തനംതിട്ടയിൽവച്ച് ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹ ചിത്രങ്ങലും വീഡിയോയും സോഷ്യൽ മീഡിയയിൽ നിറയുകയാണ്
വിവാഹത്തിന് പിന്നാലെ നടന്ന റിസപ്ഷന്റെ ചിത്രങ്ങള്‍ പുറത്തുവരുകയാണ്. ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ചുവന്ന നിറത്തിലുള്ള ഗൗണ്‍ ആണ് ആലീസ് ധരിച്ചിരിയ്ക്കുന്നത്. അതിനൊത്ത നക്ലൈസ് മാത്രമാണ് ആടയാഭരണം. അതീവ സുന്ദരിയായിട്ടാണ് ചിത്രത്തിലുള്ളത്.
ആലിസിന്റെ സുഹൃത്തു വഴിയുള്ള ആലോചനയാണ് വിവാഹത്തിലെത്തിയത്. ഒന്നര വർഷം മുമ്പ് വിവാഹം ഉറപ്പിച്ചിരുന്നു. കോവിഡും പ്രഫഷനൽ തിരക്കുകളും കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു.
ലവ് കം അറേജ്ഡ് അല്ല, അറേജ്ഡ് കം ലവ് ആയിരുന്നു ആലീസിന്റെയും സജിന്റെയും എന്ന് പറയാം. വിവാഹം ഉറപ്പിച്ചു കഴിഞ്ഞ ഈ ഒന്നര വര്‍ഷത്തിനുള്ളിലാണ് ഇരുവരും ശരിയ്ക്കും പ്രണയിച്ചത്.
തന്റെ വിവാഹ വിശേഷങ്ങള്‍ എല്ലാം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ ആലീസ് പങ്കുവച്ചിരുന്നു. വിവാഹത്തിന്റെ മേക്കപ്പ് എല്ലാം സ്വയം ചെയ്തതാണ് എന്നും നടി എടുത്തു പറഞ്ഞിരുന്നു. ഹണിമൂണ്‍ പ്ലാനിങുകളും നേരത്തെ ആലീസ് വ്യക്തമാക്കിയിരുന്നു. സീരിയല്‍ തിരക്കുകള്‍ ഉള്ളത് കാരണം ഉടന്‍ ഹണിമൂണില്ല എന്നാണ് താരം പറഞ്ഞത്.
നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായ ആലീസ് ഇപ്പോള്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലറിലാണ് അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ്.
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...