Social Media
വെക്കേഷൻ ആഘോഷിച്ച് ജാൻവി; ചിത്രം പങ്കുവെച്ച് താരം
വെക്കേഷൻ ആഘോഷിച്ച് ജാൻവി; ചിത്രം പങ്കുവെച്ച് താരം
Published on
ബോളിവുഡ് യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയയാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവി കപൂർ. സഹോദരി ഖുശി കപൂറിനൊപ്പം ദുബായിൽ വെക്കേഷൻ ആഘോഷിക്കുന്ന ജാൻവിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ദുബായിൽ എത്തിയപ്പോൾ മുതൽ വെക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് ജാൻവിയും ഖുശിയും. ഖുശിയുടെ സുഹൃത്ത് ഓർഹാനും ഇവർക്കൊപ്പമുണ്ട്. ‘ലുങ്കി ഡാൻസ്’ എന്നാണ് ചിത്രങ്ങൾക്ക് ജാൻവി ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
സംവിധായകൻ സിദ്ധാർത്ഥ് സെൻഗുപ്തയുടെ ഗുഡ് ലക്ക് ജെറി എന്ന ചിത്രത്തിലാണ് ജാൻവി അടുത്തതായി അഭിനയിക്കുന്നത്. ദീപക് ദ്രോബ്രിയാൽ, മിതാ വസിഷ്ഠ്, നീരജ് സൂദ് എന്നിവരും ചിത്രത്തിലുണ്ട്. മലയാളം ചിത്രമായ ഹെലന്റെയും ദോസ്താന 2ന്റെയും ഹിന്ദി റീമേക്കും ജാൻവിയുടേതായി അണിയറയിലുണ്ട്.
Continue Reading
You may also like...
Related Topics:janvi kapoor
