Social Media
ദീപാവലി ആഘോഷമാക്കി സായ് പല്ലവി; ചിത്രം പങ്കുവെച്ച് താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ദീപാവലി ആഘോഷമാക്കി സായ് പല്ലവി; ചിത്രം പങ്കുവെച്ച് താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Published on
ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പെൺകുട്ടിയാണ് സായ്. ‘പ്രേമം’ എന്ന ചിത്രത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു
ഇപ്പോഴിതാ ദീപാവലി ആഘോഷ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. കുടുംബത്തിനൊപ്പമുള്ള ദീപാവലി ആഘോഷ ചിത്രങ്ങളാണ് സായ് പല്ലവി ഷെയർ ചെയ്തിരിക്കുന്നത്.
പട്ടുസാരിയായിരുന്നു സായ് പല്ലവിയുടെ വേഷം. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമുള്ള ചിത്രങ്ങളും തന്റെ വളർത്തു നായയെ ലാളിക്കുന്ന ചിത്രങ്ങളും സായ് പല്ലവി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം എല്ലാവർക്കും ദീപാവലി ആശംസകളും നേർന്നിട്ടുണ്ട്.
Continue Reading
You may also like...
Related Topics:say pallavi
