കഴിഞ്ഞ ദിവസം ഒരു പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കാജോളിന്റെ വസ്ത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകള്‍ നിറയുന്നു . നീളന്‍ കോളറും വൈഡ് നെക്കും തുട വരെ സ്ലിറ്റുമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനിലുള്ള ബോഡി കോണ്‍ ഗൗണായിരുന്നു കജോള്‍ ധരിച്ചത്. ഈ വസ്ത്രത്തില്‍ കജോളിനെ കാണുമ്പോള്‍ ബൈക്കിന് കവര്‍ നല്‍കിയിരിക്കുന്നത് പോലെയാണ് തോന്നുന്നത് എന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.
‘ഇത്രയും മോശമായ വസ്ത്രം ആരുടെ ഡിസൈനാണ്? വളരെ പരാജയമായിരിക്കുന്നു…’ എന്നായിരുന്നു ഒരു കമന്റ്. പാരിസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഐശ്വര്യ റായ് ധരിച്ചിരുന്ന ഒരു ഗൗണിന് നേരെയും ട്രോളുകള്‍ ഉണ്ടായിരുന്നു.
ഒടിടി റിലീസായെത്തിയ ത്രിബംഗയാണ് അവസാനമായി റിലീസിനെത്തിയ കജോള്‍ സിനിമ. തന്വി അസ്മി, മിഥില പാല്ക്കര് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രേണുക സഹാനെയായിരുന്നു സിനിമ എഴുതി സംവിധാനം ചെയ്തത്. അടുത്തിടെ രേവതിയുടെ സംവിധാനത്തില്‍ കജോള്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമ വരുന്നു എന്ന പ്രഖ്യാപനവുമുണ്ടായിരുന്നു.
ദി ലാസ്റ്റ് ഹുറാ എന്നാണ് ചിത്രത്തിന്റെ പേര്. കജോള്‍ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പ്രഖ്യാപിച്ചത്. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രേവതി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...