Connect with us

മരണത്തിന് ശേഷം ലൂക്കയും നിഹാരികയും സൂപ്പര്‍ ഹീറോയായും ഷെഫ് ആയും പുനര്‍ജന്മം എടുത്തിരിക്കുന്നു; അഹാനയുടെ പോസ്റ്റ് വൈറൽ! മറുപടിയുമായി ടോവിനോ

Social Media

മരണത്തിന് ശേഷം ലൂക്കയും നിഹാരികയും സൂപ്പര്‍ ഹീറോയായും ഷെഫ് ആയും പുനര്‍ജന്മം എടുത്തിരിക്കുന്നു; അഹാനയുടെ പോസ്റ്റ് വൈറൽ! മറുപടിയുമായി ടോവിനോ

മരണത്തിന് ശേഷം ലൂക്കയും നിഹാരികയും സൂപ്പര്‍ ഹീറോയായും ഷെഫ് ആയും പുനര്‍ജന്മം എടുത്തിരിക്കുന്നു; അഹാനയുടെ പോസ്റ്റ് വൈറൽ! മറുപടിയുമായി ടോവിനോ

അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആൽബം ‘തോന്നൽ’ കഴിഞ്ഞ ദിവസമായിരുന്നു തന്റെ ചാനലിലൂടെ താരം പുറത്തിറക്കിയത്. ആൽബം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാമത് എത്തിയിരിക്കുകയാണ്.

അതേസമയം, ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’യുടെ ട്രെയിലർ ആണ് യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്. പ്രിയ സുഹൃത്തിന്റെ സിനിമയുടെ ട്രെയിലറിനൊപ്പം തന്റെ ആൽബവും ട്രെൻഡിങ്ങിൽ വന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അഹാന ഇപ്പോൾ.

ഇരുവരും ഒരുമിച്ചു അഭിനയിച്ച ‘ലൂക്ക’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ പരാമർശിച്ചു കൊണ്ട് രസകരമായ ഒരു പോസ്റ്റാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. നടന്‍ ടൊവിനോ തോമസിനോട് ലൈറ്റായിട്ട് വിഷം മിക്‌സ് ചെയ്ത ഒരു കേക്ക് എടുക്കട്ടെ? എന്നാണ് അഹന്ത ചോദിക്കുന്നത്

”മരണത്തിന് ശേഷം ലൂക്കയും നിഹാരികയും സൂപ്പര്‍ ഹീറോയായും ഷെഫ് ആയും പുനര്‍ജന്മം എടുത്തിരിക്കുന്നു. ഇരുവരും സന്തോഷത്തോടെ യുട്യൂബില്‍ ട്രെന്റിംഗിലാണ്. ജീവിതം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നു” എന്നാണ് അഹാന കുറിച്ചത്. ”ലൈറ്റായിട്ട് വിഷം മിക്‌സ് ചെയ്ത ഒരു കേക്ക് എടുക്കട്ടെ?” എന്നും അഹാന ടൊവിനോയോട് തമാശ രൂപേണ ചോദിച്ചിട്ടുമുണ്ട്.

മിന്നല്‍ മുരളിയുടെ സൂപ്പര്‍പവറുകളില്‍ ഒന്ന് വിഷം ഏല്‍ക്കില്ല എന്നതാണ്. അതിനാല്‍ ആ കേക്ക് തനിക്ക് വേണം. ഒപ്പം മറ്റൊരു കഷ്ണം കൂടെ വേണം എന്നാണ് ടൊവിനോയുടെ മറുപടി. താരങ്ങളുടെ ഈ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘മിന്നൽ അടിക്കാതെ നോക്കിയാൽ മതി’, ‘മിന്നൽ അടിച്ചെന്നും പറഞ്ഞു കരയരുത്’ തുടങ്ങി ആരാധകരുടെ രസകരമായ കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.

More in Social Media

Trending

Recent

To Top