Social Media
ആകസ്മികമായി കണ്ടുമുട്ടിയ ആൾ ആരാണെന്ന് മനസിലായോ? നിവിൻ പോളിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടി ശോഭന
ആകസ്മികമായി കണ്ടുമുട്ടിയ ആൾ ആരാണെന്ന് മനസിലായോ? നിവിൻ പോളിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടി ശോഭന
വിമാനത്താവളത്തിൽവച്ച് നിവിൻ പോളിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടി ശോഭന. ചെന്നൈ വിമാനത്താവളത്തിൽവച്ചാണ് അപ്രതീക്ഷിതമായി നിവിനെ ശോഭന കണ്ടത്. തന്റെ എക്കാലത്തെയും പ്രിയ നായികയെ നേരിൽ കണ്ടപ്പോൾ നിവിനും സന്തോഷം അടക്കാനായില്ല. ഉടൻ തന്നെ ആ മനോഹര നിമിഷം ക്യാമറയിൽ പകർത്തുകയായിരുന്നു.
നിവിൻ പോളി പകർത്തിയ ആ സെൽഫിയാണ് ശോഭന പോസ്റ്റ് ചെയ്തത്. ആകസ്മികമായി കണ്ടുമുട്ടിയ ആൾ ആരാണെന്നു മനസിലായോ എന്നാണ് ശോഭന ചോദിച്ചിരിക്കുന്നത്. നിരവധി പേരാണ് ശോഭനയുടെ ഫൊട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഇന്നും മലയാളികളുടെ മനസ്സിൽ പകരക്കാരിയില്ലാത്ത നായികയാണ് ശോഭന. ശോഭനയുടെ നൃത്ത വീഡിയോകള്‍ കാണാനും വിശേഷങ്ങള്‍ അറിയാനും ഇന്നും ആരാധകര്‍ ഏറെയാണ്. സിനിമയിൽ അത്ര സജീവമല്ലാത്ത താരം വരനെ ആവശ്യമുണ്ടെന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലെത്തുകയായിരുന്നു. കല്യാണി പ്രിയദര്ശന് അവതരിപ്പിച്ച നികിത എന്ന കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് ചിത്രത്തില്‍ ശോഭനയെത്തിയത്. മകളോട് എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന മകളെ സുഹൃത്തായി കാണുന്ന ഒരു കഥാപാത്രമായിരുന്നു ശോഭനയുടേത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
