Connect with us

‘സ്വയം സ്നേഹിക്കാനും ഓർക്കുക’; പുതിയ ചിത്രങ്ങളുമായി മഞ്ജു

Social Media

‘സ്വയം സ്നേഹിക്കാനും ഓർക്കുക’; പുതിയ ചിത്രങ്ങളുമായി മഞ്ജു

‘സ്വയം സ്നേഹിക്കാനും ഓർക്കുക’; പുതിയ ചിത്രങ്ങളുമായി മഞ്ജു

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. സിനിമയോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ എടുത്ത ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്.

ചിരിച്ചു വളരെ സന്തോഷവതിയായാണ് മഞ്ജുവിനെ ചിത്രങ്ങളിൽ കാണാനാവുക. ‘സ്വയം സ്നേഹിക്കാനും ഓർക്കുക’ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തവണയും വെറൈറ്റി ഹെയര്‍ സ്‌റ്റൈലാണ് മഞ്ജു പരീക്ഷിച്ചിട്ടുള്ളത്. ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായി മാറിയത്.

മലയാളത്തിലെ പകരക്കാരില്ലാത്ത മഞ്ജു വാര്യർ 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒരാൾ കൂടിയായ മഞ്ജു ഇന്ന് കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ്

Continue Reading
You may also like...

More in Social Media

Trending

Recent

To Top