Connect with us

അവാർഡ് സ്വീകരിക്കാൻ കുടുംബസമേതം ഡല്‍ഹിയിലെത്തി രജനീകാന്ത്; ചിത്രം വൈറൽ

Social Media

അവാർഡ് സ്വീകരിക്കാൻ കുടുംബസമേതം ഡല്‍ഹിയിലെത്തി രജനീകാന്ത്; ചിത്രം വൈറൽ

അവാർഡ് സ്വീകരിക്കാൻ കുടുംബസമേതം ഡല്‍ഹിയിലെത്തി രജനീകാന്ത്; ചിത്രം വൈറൽ

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതി ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് സ്വീകരിക്കാന്‍ കുടുംബസമേതം ഡല്‍ഹിയിലെത്തി രജനീകാന്ത്.

67-ാമത് ദേശീയചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രജനിക്ക് പുരസ്‌കാരം സമ്മാനിച്ചു. രജനിക്കൊപ്പം ഭാര്യ ലത, മകള്‍ ഐശ്വര്യ, മരുമകന്‍ ധനുഷ് എന്നിവരും ചടങ്ങിനെത്തി. അസുരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിനാണ് മികച്ച നടനുള്ള പുരസ്‌കാരം.

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബികടലിന്റെ സിംഹം ആണ് മികച്ച ചിത്രം. 11 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റ് വാങ്ങും.

ഹിന്ദിചിത്രമായ ബഹത്തർ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരൻ സിങ് ചൗഹാനാണ് മികച്ച സംവിധായൻ. സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ്‌സേതുപതിക്കാണ്.

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധയകൻ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായരും ഏറ്റുവാങ്ങും. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാവർമ്മയും , മികച്ച മേക്കപ്പ് ആർട്ടിസ്റ്റനുള്ളത് രഞ്ജിത്തും ചമയത്തിന് സുജിത്ത് സുധാകരൻ, സായി എന്നിവരും സ്വീകരിക്കും. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ജെല്ലിക്കെട്ടിന്റെ ഛായാഗ്രാഹകൻ ഗിരിഷ് ഗംഗാധരനാണ്

More in Social Media

Trending