Malayalam
പരിഹസിച്ച് ട്രോള്‍ വിഡിയോ: ഗായത്രിയുടെ പ്രതികരണം കണ്ടോ?
പരിഹസിച്ച് ട്രോള്‍ വിഡിയോ: ഗായത്രിയുടെ പ്രതികരണം കണ്ടോ?
വാഹനാപകടവുമായി ബന്ധപ്പെട്ട് നടി ഗായത്രി സുരേഷിന്റെ വിശദീകരണം സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്കാണ് വഴിവെച്ചത്. ഈ വിഷയത്തില്‍ കേരളത്തിലെ മൂന്ന് കോടി ജനങ്ങളില്‍ രണ്ടേമുക്കാല്‍ കോടി ആളുകളും തനിക്കൊപ്പമാണെന്നും നടി പറഞ്ഞു. ഇതിന് പിന്നാലെയാണ് ട്രോളുകള്‍ പ്രചരിച്ചത്.
ഇപ്പോഴിതാ തനിക്കെതിരെ വന്ന രസകരമായ ട്രോള്‍ വീഡിയോ നടി തന്നെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.
ട്രാക്ടറുമായി രണ്ട് പേര്‍ ഗായത്രിയുടെ ഡയലോഗ് അനുകരിക്കുന്നതാണ് വിഡിയോയില്‍ കാണാനാകുക. ‘ഇത് പൊളിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ട്രോള്‍ വീഡിയോ നടിയും ആസ്വദിച്ചത്.
കഴിഞ്ഞ ദിവസമാണ് ഗായത്രിയുടെ വണ്ടി അപകടത്തില്‍ പെടുന്നത്. എതിരേ വന്ന വാഹനവുമായി ഗായത്രിയുടെ കാര്‍ ഇടിക്കുകയായിരുന്നു. വണ്ടി നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോള്‍ നാട്ടുകള്‍ പിന്തുടര്‍ന്ന് ഗായത്രിയെയും സുഹൃത്തിനെയും തടയുകയായിരുന്നു. നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ തങ്ങള്‍ ചെയ്തുള്ളൂ എന്നായിരുന്നു ഗായത്രിയുടെ വിശദീകരണം. നിരവധി പേരായിരുന്നു താരത്തെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് എത്തിയത്
