Bollywood
കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം ഉടൻ? ശരിയായ സമയം വരുമ്പോള്‍ ഞാന്‍ വൈകാതെ എന്‍ഗേജ്ഡ് ആകും… അതിന് സമയം വരണമെന്ന് നടൻ
കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം ഉടൻ? ശരിയായ സമയം വരുമ്പോള്‍ ഞാന്‍ വൈകാതെ എന്‍ഗേജ്ഡ് ആകും… അതിന് സമയം വരണമെന്ന് നടൻ
വിക്കി കൗശലും നടി കത്രീന കൈഫും പ്രണയത്തിലാണെന്നുള്ള പ്രചാരണം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഇരുവരും ഉടന്‍ വിവാഹിതരാവുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. വിക്കിയുടെ പുതിയ ചിത്രം സര്‍ദാര്‍ ഉദ്ധം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയിലാണ് കത്രീന കൈഫുമായി താരം പ്രണയത്തിലാണെന്ന പ്രചരണവും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.
ഇപ്പോഴിതാ ഈ പ്രചരണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിക്കി കൗശല്‍. ഒരു മാധ്യമത്തിന് നൽകിയ നല്‍കിയ അഭിമുഖത്തിനിടെ ഈ അഭ്യൂഹത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നാണ് മറുപടിയുമായി താരം എത്തിയത്. ‘ആ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിങ്ങളുടെ സുഹൃത്തുക്കളാണ്. ശരിയായ സമയം വരുമ്പോള്‍ ഞാന്‍ വൈകാതെ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണം.’- വിക്കി കൗശാല്‍ പറഞ്ഞു
കഴിഞ്ഞ ദിവസം സര്‍ദാര്‍ ഉദ്ധമിലെ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് കത്രീന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു. കൂടാതെ മുംബൈയില്‍ നടന്ന സര്‍ദാര്‍ ഉദ്ധമിന്റെ സ്പെഷ്യല്‍ സ്‌ക്രീനിങ്ങിലും താരം എത്തിയിരുന്നു. വിക്കി കൗശാലും കത്രീനയും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.
സ്വാതന്ത്ര സമര സേനാനി ഉദ്ധം സിങ്ങിന്റെ ജീവിതം പറയുന്ന ചിത്രമാണ് സര്‍ദാര്‍ ഉദ്ധം. ചിത്രം ആമസോണ്‍ ്രൈപമിലൂടെയാണ് റിലീസിന് എത്തിയത്. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1919ലെ ക്രൂരമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഉദ്ധം സിംഗ്.
