Connect with us

അക്ഷയ് കുമാര്‍ ചിത്രം ‘ഗൂര്‍ഖ’യിലെ പോസ്റ്ററില്‍ തെറ്റ് ചൂണ്ടിക്കാട്ടി മുന്‍ മേജര്‍; മറുപടിയുമായി നടൻ

Bollywood

അക്ഷയ് കുമാര്‍ ചിത്രം ‘ഗൂര്‍ഖ’യിലെ പോസ്റ്ററില്‍ തെറ്റ് ചൂണ്ടിക്കാട്ടി മുന്‍ മേജര്‍; മറുപടിയുമായി നടൻ

അക്ഷയ് കുമാര്‍ ചിത്രം ‘ഗൂര്‍ഖ’യിലെ പോസ്റ്ററില്‍ തെറ്റ് ചൂണ്ടിക്കാട്ടി മുന്‍ മേജര്‍; മറുപടിയുമായി നടൻ

അക്ഷയ് കുമാര്‍ ചിത്രം ‘ഗൂര്‍ഖ’യിലെ പോസ്റ്ററില്‍ തെറ്റ് ചൂണ്ടിക്കാട്ടി മുന്‍ മേജര്‍. ഇതിഹാസ യുദ്ധ നായകന്‍ മേജര്‍ ജനറല്‍ ഇയാന്‍ കര്‍ഡോസോയുടെ ജീവിതം പറയുന്ന ‘ഗൂര്‍ഖ’ എന്ന ചിത്രത്തിന്റെ പോസ്റ്ററിലെ തെറ്റാണ് ഗൂര്‍ഖ റെജിമെന്റിലെ മുന്‍ മേജര്‍ മാണിക് എം ജോളി ചൂണ്ടിക്കാട്ടിയത്.

ഇയാന്‍ കര്‍ഡോസോയുടെ വേഷപ്പകര്‍ച്ചയിലുള്ള അക്ഷയ് കുമാറിന്റെ ചിത്രമാണ് രണ്ട് പോസ്റ്ററിലും ഉണ്ടായിരുന്നു. ഗൂര്‍ഖകളുടെ ആയുധമായ ‘ഖുക്രി’ ഈ രണ്ട് പോസ്റ്ററുകളിലും അക്ഷയുടെ കൈയ്യിലുണ്ട്. ഇതില്‍ ഹിന്ദി പോസ്റ്ററിലുള്ള ഖുക്രിയിലാണ് പിഴവുണ്ടെന്നാണ് സൈനികോദ്യോഗസ്ഥന്‍ പറയുന്നത്.

”പ്രിയ അക്ഷയ് കുമാര്‍ ജീ, ഒരു മുന്‍ ഗൂര്‍ഖ ഓഫീസര്‍ എന്ന നിലയില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതിന് എന്റെ നന്ദി. എന്നിരിക്കിലും വിശദാംശങ്ങളില്‍ കാര്യമുണ്ടല്ലോ. ദയവായി യഥാര്‍ഥത്തിലുള്ള ഖുക്രി ഉപയോഗിക്കൂ. ഖുക്രിയുടെ മൂര്‍ച്ഛയുള്ള വശം അപ്പുറത്താണ്. ഇതൊരു വാളല്ല. ഉള്ളിലെ മൂര്‍ച്ഛയുള്ള വശം കൊണ്ടാണ് ഖുക്രിയാലുള്ള ആക്രമണം” എന്നാണ് യഥാര്‍ത്ഥ ഖുക്രിയുടെ ചിത്രം പങ്കുവച്ച് മേജറിന്റെ ട്വീറ്റ്.

സംഭവം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയതോടെ പ്രതികരണവുമായി അക്ഷയ് കുമാറും രംഗത്തെത്തി. ”പ്രിയ മേജര്‍ ജോളി, ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് നന്ദി. സിനിമ ചിത്രീകരിക്കുമ്പോള്‍ ഞങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കാം. വളരെ അഭിമാനത്തോടെയാണ് ഞാന്‍ ഗൂര്‍ഖ നിര്‍മ്മിക്കുന്നത്. ചിത്രത്തെ യാഥാര്‍ത്ഥ്യത്തോട് അടുപ്പിക്കുന്ന ഏത് നിര്‍ദേശവും അഭിനന്ദിക്കപ്പെടും” എന്ന് അക്ഷയ് കുമാര്‍ പ്രതികരിച്ചു.

ഇന്ത്യന്‍ ആര്‍മിയുടെ ഗൂര്‍ഖ റെജിമെന്റിലെ (ഗൂര്‍ഖ റൈഫിള്‍സ് 5) ഓഫീസര്‍ ആയിരുന്നു ഇയാന്‍ കര്‍ഡോസോ. 1962, 1965, 1971 യുദ്ധങ്ങളില്‍ വീരോചിതമായി നായകത്വം വഹിച്ച ഉദ്യോഗസ്ഥനുമാണ് അദ്ദേഹം. നേരത്തെ വിക്കി കൗശല്‍ നായകനാവുന്ന ‘സര്‍ദാര്‍ ഉദ്ധ’ത്തില്‍ അദ്ദേഹം ധരിച്ചിരിക്കുന്ന യൂണിഫോമിലെ പിഴവ് ചൂണ്ടിക്കാട്ടിയും മേജര്‍ ജോളി രംഗത്തെത്തിയിരുന്നു.

More in Bollywood

Trending

Recent

To Top