Connect with us

അങ്ങനെ മധുര പതിനാറ് ആയിരിക്കുന്നു, എല്ലാവരുടെയും സമ്മാനങ്ങള്‍ക്കും ജന്മദിന ആശംസകള്‍ക്കും നന്ദി; മീനാക്ഷി

Social Media

അങ്ങനെ മധുര പതിനാറ് ആയിരിക്കുന്നു, എല്ലാവരുടെയും സമ്മാനങ്ങള്‍ക്കും ജന്മദിന ആശംസകള്‍ക്കും നന്ദി; മീനാക്ഷി

അങ്ങനെ മധുര പതിനാറ് ആയിരിക്കുന്നു, എല്ലാവരുടെയും സമ്മാനങ്ങള്‍ക്കും ജന്മദിന ആശംസകള്‍ക്കും നന്ദി; മീനാക്ഷി

മധുരനൊമ്പരം എന്ന ഹ്രസ്വചിത്രത്തിലൂടെ ബാല താരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയ താരമാവുകയായിരുന്നു മീനാക്ഷി. അമർ അക്ബർ അന്തോണി, ജംമ്നാപ്യാരി, ഒപ്പം, ഒരു മുത്തശ്ശിഗദ, കോലുമിഠായി, അലമാര, പുഴയമ്മ, മോഹൻലാൽ, ക്യൂൻ തുടങ്ങിയ സിനിമകളിലൂടെയാണ് മീനാക്ഷി ശ്രദ്ധിക്കപ്പെട്ടത്

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. ഒട്ടേറെ താരങ്ങളായിരുന്നു മീനാക്ഷിക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ തനിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മീനാക്ഷി.

അങ്ങനെ മധുര പതിനാറ് ആയെന്നാണ് മീനാക്ഷി എഴുതിയിരിക്കുന്നത്. എല്ലാവരുടെയും സമ്മാനങ്ങള്‍ക്കും ജന്മദിന ആശംസകള്‍ക്കും നന്ദിയെന്നും മീനാക്ഷി പറയുന്നു. മീനാക്ഷി തന്റെ ഒരു ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു.

മലയാളത്തില്‍ തിരക്കുള്ള ബാലനടിമാരില്‍ ഒരാളായി മാറിയ മീനാക്ഷി കന്നഡയില്‍ കവചയിലും വേഷമിട്ടു.നായികയായ അമീറ എന്ന ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയത്. ടോപ് സിംഗർ, ടോപ് സിംഗർ 2, ടോപ് സിംഗർ മ്യൂസിക് നൈറ്റ്, മ്യൂസിക് ഉത്സവ്, ഈണങ്ങളുടെ ഗന്ധർവ്വൻ എന്നീ പരിപാടികളുടെ അവതരികയായിട്ടുണ്ട് മീനാക്ഷി. ടി പത്മനഭാൻറെ കഥയെ മുൻനിർത്തി ജയരാജ് ഒരുക്കുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന സിനിമയാണ് മീനാക്ഷിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top