Connect with us

ഇഷ്ടവാഹനം സ്വന്തമാക്കി ഐശ്വര്യ ലക്ഷ്മി, എക്സ്ഷോറൂം വില 81 ലക്ഷം രൂപയ്ക്ക് മുകളിൽ

Social Media

ഇഷ്ടവാഹനം സ്വന്തമാക്കി ഐശ്വര്യ ലക്ഷ്മി, എക്സ്ഷോറൂം വില 81 ലക്ഷം രൂപയ്ക്ക് മുകളിൽ

ഇഷ്ടവാഹനം സ്വന്തമാക്കി ഐശ്വര്യ ലക്ഷ്മി, എക്സ്ഷോറൂം വില 81 ലക്ഷം രൂപയ്ക്ക് മുകളിൽ

മലയാളികളുടെ ഇഷ്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. പിന്നീട് മായാനദിയിലെ അപ്പുവടക്കം ഒരുപിടി മികച്ച കഥാപാത്രങ്ങളാണ് മലയാളികൾക്കായി ഐശ്വര്യ സമ്മാനിച്ചത്.

മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് ഐശ്വര്യ. എംബിബിഎസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോൺകോളാണ് സിനിമയിലേക്ക് വഴിത്തുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

നാലുവർഷം മുൻപ് അഭിനയരംഗത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്ന് ഇപ്പോൾ തമിഴ് സിനിമയിലും താരം ശ്രദ്ധ നേടി

ഇപ്പോഴിതാ, തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഐശ്വര്യ. മെഴ്‌സിഡസ് ബെൻസ് ജി എൽ സി 220ഡി എന്ന വാഹനമാണ് ഐശ്വര്യ സ്വന്തമാക്കിയത്. 81 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇതിന്റെ എക്സ്ഷോറൂം വില.

ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന് മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ ശെൽവൻ’ ആണ്. ധനുഷിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലർ ചിത്രം ‘ജഗമേ താണ്ഡവം’, ടൊവിനോയുടെ നായികയായി അഭിനയിച്ച ‘കാണെക്കാണെ’ എന്നിവയാണ് അടുത്തിടെ റിലീസിനെത്തിയ ഐശ്വര്യ ചിത്രങ്ങൾ. ഓടിടി പ്ലാറ്റ്‌ഫോമിലാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്തത്.

മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യൽ, കുമാരി എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള ഐശ്വര്യയുടെ ചിത്രങ്ങൾ.

More in Social Media

Trending

Recent

To Top