Connect with us

എന്നെ ഒരു കൂടപ്പിറപ്പിനേക്കാൾ നിങ്ങൾ സ്നേഹിക്കുന്നു.. തിരികെ തരാൻ ഉള്ളതും സ്നേഹമാണ്.. ഈ സമ്മാനം എനിക്ക് ഏറെ വിലപ്പെട്ടതാണെന്ന് നവ്യ… പിറന്നാൾ ദിനത്തിൽ നവ്യയെ തേടിയെത്തിയ സമ്മാനം കണ്ടോ?

Social Media

കഴിഞ്ഞ ദിവസമായിരുന്നു നടി നവ്യ നായരുടെ ജന്മദിനം. താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരായിരുന്നു പിറന്നാളാശംസകൾ അറിയിച്ചത്. ഗുരുവായൂര്‍ അമ്പലത്തില്‍ പോയ താരത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മഞ്ഞ നിറത്തിലുള്ള സാരിയുടുത്ത് അതിസുന്ദരിയായി എത്തിയ നവ്യയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്

ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ താനൊരിക്കലും പ്രതീക്ഷിക്കാതെ ലഭിച്ചൊരു സമ്മാനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുകയാണ് നവ്യ.

”ജീവിതത്തിൽ നമ്മളെല്ലാം തിരക്കിട്ടോടുന്നവരാണ്.. എന്നിട്ടും എനിക്കുവേണ്ടി എന്നോ അവർക്ക് സിനിമകളിൽ കണ്ട നടിയോട് തോന്നിയ ഒരു ഇഷ്ടത്തിന്റെ പേരിൽ അവരുടെ സമയവും അധ്വാനിച്ചുണ്ടാക്കുന്ന പണവും ചിലവാക്കി എനിക്ക് വേണ്ടി ഒരുക്കിയ ഈ സമ്മാനം എനിക്ക് ഏറെ വിലപ്പെട്ടതാണ് .. എന്നെ ഒരു കൂടപ്പിറപ്പിനേക്കാൾ നിങ്ങൾ സ്നേഹിക്കുന്നു .. തിരികെ തരാൻ ഉള്ളതും സ്നേഹമാണ്.. ജബീനിന്റെ കസിൻ വരച്ച ഈ ചിത്രം സ്റ്റാറ്റസിൽ കണ്ടപ്പോൾ മുതൽ എനിക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നിയതാണ്, അതു വാങ്ങുന്നതിനെ പറ്റി ഞാൻ സംസാരിക്കുകയും ചെയ്തിരുന്നു , പക്ഷേ അതിങ്ങനെ ഒരു സർപ്രൈസ് ആയി എന്നെ സ്നേഹിക്കുന്ന നിങ്ങൾ എത്തിക്കും എന്നൊർത്തില്ല,” ഇതായിരുന്നു നവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

പിറന്നാൾ ദിനത്തിൽ തനിക്ക് സർപ്രൈസ് ആയി കിട്ടിയ കേക്കിന്റെ വീഡിയോയും നവ്യ ഷെയർ ചെയ്തിരുന്നു. നവ്യയുടെ സിനിമയിലെ ചിത്രങ്ങൾ കേക്കിൽ വരച്ചിരുന്നു. ഇതുകണ്ട മകൻ തന്നോട് മമ്മ ഇത്രയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചതായി നവ്യ എഴുതിയിട്ടുണ്ട്. ജന്മദിനത്തിൽ മകൻ ഒരുക്കിയ സർപ്രൈസിനെ കുറിച്ചും നവ്യ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

More in Social Media

Trending

Recent

To Top