Social Media
പട്ടുമെത്തയില്‍ കിടക്കുന്നനിനക്ക് ഇതൊക്കെ എങ്ങനെ മനസിലാകാന്‍? വിജയ് ബാബുവിന്റെ പോസ്റ്റിന് കമന്റ്; കിടിലൻ മറുപടിയുമായി നടൻ
പട്ടുമെത്തയില്‍ കിടക്കുന്നനിനക്ക് ഇതൊക്കെ എങ്ങനെ മനസിലാകാന്‍? വിജയ് ബാബുവിന്റെ പോസ്റ്റിന് കമന്റ്; കിടിലൻ മറുപടിയുമായി നടൻ
ഹര്‍ത്താലിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതിനെ പരിഹസിച്ച വ്യക്തിക്ക് കിടിലൻ മറുപടിയുമായി നിര്‍മ്മാതാവും നടനുമായ വിജയ് ബാബു.
ഞായറാഴ്ചയാണ് പോസ്റ്റ് പങ്കുവെച്ചത്. ”നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലിന് പിന്നിലെ ലോജിക് മനസ്സിലാകുന്നില്ല (അതിപ്പോള്‍ ആര് ആഹ്വാനം ചെയ്തതാണെങ്കിലും!) അതും ഹര്‍ത്താലിനെക്കാള്‍ ഭീകരമായ ഇരട്ട ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും നേരിട്ടു കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍! വിഡ്ഢിത്തം എന്ന വാക്കല്ല, അക്ഷരാര്‍ഥത്തില്‍ ഭ്രാന്ത് എന്നു തന്നെ വിളിക്കണം. ദൈവം രക്ഷിക്കട്ടെ” എന്നാണ് വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഈ പോസ്റ്റിന് ”പട്ടുമെത്തയില്‍ കിടക്കുന്നനിനക്ക് ഇതൊക്കെ എങ്ങനെ മനസിലാകാന്‍” എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
”സര് ഏതു ടൈപ്പ് മെത്തയാണ് യൂസ് ചെയ്യന്നത്? ഞാനും അതു വാങ്ങാം. പിന്നെ, ഇതൊക്കെ മനസ്സിലാക്കാന്‍ ബേസിക് വിവരം മതി. മെത്ത ഏതായാലും കുഴപ്പമില്ല സഹോദരാ” എന്നാണ് വിജയ് ബാബുവിന്റെ രസകരമായ മറുപടി.
അതേസമയം, ഹര്‍ത്താലിനെ ചോദ്യം ചെയ്ത വിജയ് ബാബുവിന് പിന്തുണയുമായി നിരവധി പേരെത്തി. കോവിഡ് പ്രതിസന്ധിക്കു ശേഷം ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ നടത്തുന്ന ഹര്‍ത്താല്‍ ജനദ്രോഹപരമാണ് എന്നാണ് ചിലരുടെ കമന്റുകള്‍.
