Social Media
ദുല്‍ഖറിന്റെ കാര്‍ ശേഖരത്തിലേക്ക് ‘ബെന്‍സ് ജി 63 എഎംജി’; ഇന്ത്യയിലെ വില കേട്ടതോടെ കണ്ണ് തള്ളി സോഷ്യൽ മീഡിയ
ദുല്‍ഖറിന്റെ കാര്‍ ശേഖരത്തിലേക്ക് ‘ബെന്‍സ് ജി 63 എഎംജി’; ഇന്ത്യയിലെ വില കേട്ടതോടെ കണ്ണ് തള്ളി സോഷ്യൽ മീഡിയ

മലയാള സിനിമയിലെ യുവതലമുറ നടന്മാരില് ശ്രദ്ദേയനായ താരമാണ് ദുല്‍ഖര്‍ സല്മാന്. വാഹനങ്ങളോട് വലിയ താല്പര്യം സൂക്ഷിക്കുന്ന ആളാണ് ദുല്‍ഖര്‍. ഫെറാരി, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ വമ്പന്മാരൊക്കെയുള്ള ദുല്‍ഖറിന്റെ ശേഖരത്തിലേക്ക് ഒരു പുതുപുത്തന്‍ മെഴ്സിഡെസ് ബെന്‍സ് എത്തിയിരിക്കുകയാണ്. ജി 63 എഎംജി എന്ന മോഡലാണ് അത്.
ബെന്‍സിന്റെ ജി-ക്ലാസ് ലൈനപ്പിലെ ടോപ്പ് എന്‍ഡ് മോഡലാണ് ഇത്. ഇന്ത്യയിലെ വില 2.45 കോടി. 6000 ആര്‍പിഎമ്മില്‍ 577 ബിഎച്ച്പി കരുത്തും 2500 ആര്‍പിഎമ്മില്‍ 850 എന്‍എം ടോര്‍ക്കും നല്കുന്ന വാഹനമാണ് ഇത്. പെട്രോള്‍ ഇന്ധനമാക്കുന്ന വാഹനത്തിന് ലഭിക്കുന്ന മൈലേജ് 6.1 കി.മീ./ലിറ്റര്‍ ആണ്. യൂറോ എന്‍ക്യാപ്പ് അനുസരിച്ച് 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ച കാര്‍ ആണിത്. ഒലിവ് ഗ്രീന്‍ നിറത്തിലുള്ള വാഹനമാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഏകദേശം ഇതേ വില തന്നെ വരുന്ന ബെന്‍സിന്റെ തന്നെ എസ്എല്‍എസ് എഎംജിയും ദുല്‍ഖറിന് സ്വന്തമായുണ്ട്. രണ്ട് സീറ്റര്‍ ലിമിറ്റഡ് സ്പോര്‍ട്സ് കാര്‍ ആണ് ഇത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...