Connect with us

നമ്പർ വൺ സ്നേഹതീരത്തിലെ കുസൃതി കുട്ടികൾ! പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരങ്ങൾ ഇവിടെയുണ്ട്!

Malayalam

നമ്പർ വൺ സ്നേഹതീരത്തിലെ കുസൃതി കുട്ടികൾ! പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരങ്ങൾ ഇവിടെയുണ്ട്!

നമ്പർ വൺ സ്നേഹതീരത്തിലെ കുസൃതി കുട്ടികൾ! പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരങ്ങൾ ഇവിടെയുണ്ട്!

മമ്മൂട്ടിയും പ്രിയാരാമനും നായികാ നായകന്മാരായി അഭിനയിച്ച ചിത്രമാണ് ‘നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്. ചിത്രത്തിലെ കുസൃതികുടുക്കകളായ അനുവിനെയും സുധിയേയും പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ലക്ഷ്മി മരക്കാറും ശരത് പ്രകാശുമായിരുന്നു അനുവും സുധിയുമായി എത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരങ്ങൾ.

എറണാകുളം സ്വദേശിയായ ലക്ഷ്മി മരക്കാർ മാന്ത്രികക്കുതിര, മന്ത്രിക്കൊച്ചമ്മ, നാലാം കെട്ടിലെ നല്ല തമ്പിമാർ, തൂവൽക്കൊട്ടാരം എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഹെലൻ, വൈറസ് എന്നീ ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിരുന്നു. ആഷിഖ് അബു ചിത്രം വൈറസിൽ അസിസ്റ്റന്റ് ഡയറക്ടറായും ലക്ഷ്മി പ്രവർത്തിച്ചിരുന്നു. കുമ്പളങ്ങി നൈറ്റ്സ് ഫെയിം ലാലിയുടെ മകളാണ് ലക്ഷ്മി. ഏക സഹോദരി അനാർക്കലിയും അഭിനയരംഗത്ത് സജീവമാണിപ്പോൾ.

നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിൽ മാത്രമല്ല, ദി പ്രിൻസ്, അടിവാരം തുടങ്ങിയ സിനിമകളിലും ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീമന്തം എന്ന സീരിയലിലും ശരത് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരത് ഇപ്പോൾ മോഡലിംഗിലും സജീവമാണ്. ഏതാനും പരസ്യചിത്രങ്ങളിലും ശരത് അഭിനയിച്ചിട്ടുണ്ട്. ശരതിന്റെ സഹോദരൻ ഹേമന്ദ് പ്രകാശും പരസ്യരംഗത്ത് സജീവമാണ്.

അഭിനയത്തിനൊപ്പം സംവിധാനത്തിലും താൽപ്പര്യമുള്ള ശരത് ‘ബനോഫീ പൈ’ എന്നൊരു ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഈ ഹ്രസ്വചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

More in Malayalam

Trending

Recent

To Top