Malayalam
വിവാഹത്തോടെ മൃദ്‌വ ഓവറാക്കുകയാണ്, ഒന്നായപ്പോള്‍ അഹങ്കാരം കൂടി; വിമർശനത്തിനിടയിൽ രേഖ രതീഷിന്റെ പോസ്റ്റ്; ഈ ലോകത്ത് ഒന്നും അനശ്വരമല്ല; ആർക്കുള്ള മറുപടി എന്ന് ചോദിച്ച് ആരാധകരും !
വിവാഹത്തോടെ മൃദ്‌വ ഓവറാക്കുകയാണ്, ഒന്നായപ്പോള്‍ അഹങ്കാരം കൂടി; വിമർശനത്തിനിടയിൽ രേഖ രതീഷിന്റെ പോസ്റ്റ്; ഈ ലോകത്ത് ഒന്നും അനശ്വരമല്ല; ആർക്കുള്ള മറുപടി എന്ന് ചോദിച്ച് ആരാധകരും !
ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും വിവാഹിതരായത് അടുത്തിടെയായിരുന്നു. രേഖ രതീഷായിരുന്നു ഇരുവരുടെയും പ്രണയത്തിന് നിമിത്തമായത് . രേഖയുടെ പിറന്നാളാഘോഷത്തിനിടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. മൃദുലയെ വിവാഹം ചെയ്തൂടേയെന്ന് ചോദിച്ചപ്പോഴായിരുന്നു യുവ അതേക്കുറിച്ച് മൃദുലയുമായി സംസാരിച്ചത്.
പിന്നീട് , ഇരുവീട്ടുകാരും ചേര്‍ന്നാലോചിച്ച് വിവാഹം തീരുമാനിക്കുകയും ചെയ്തു . പിന്നീടങ്ങോട്ട് ഇരുവരുടെയും പ്രണയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായിരുന്നു. കാത്തിരിപ്പിനൊടുവിലായി ഇരുവരും ഒന്നിച്ചപ്പോള്‍ എല്ലാവരും തിരക്കിയത് രേഖ രതീഷിനെയായിരുന്നു. വിവാഹത്തില്‍ രേഖ പങ്കെടുത്തിരുന്നില്ല.
അതോടെ ആരാധകർ രേഖ എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യമുന്നയിച്ച് എത്തുകയായിരുന്നു. തുടക്കം തന്നെ രേഖ അതിനുള്ള മറുപടിയും നൽകുകയുണ്ടായി. തന്നെ ക്ഷണിച്ചില്ലന്നും, പൊതുവെ ഇതുപോലെയുള്ള വേദികളിൽ പങ്കെടുക്കില്ല എന്നറിയാവുന്നതിനാലാകും ക്ഷണിക്കാഞ്ഞത് എന്നായിരുന്നു രേഖ മറുപടി പറഞ്ഞത്.
തുടർന്ന് മൃദുല ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഗോസിപ്പുകൾ പറയുന്നവർക്കെതിരെയും പ്രതികരണവുമായി എത്തി. വെറുക്കുന്നവർക്ക് വെറുക്കാം, ഞങ്ങൾ സമാധാനത്തോടെ ജീവിക്കും എന്നായിരുന്നു മൃദുല പറഞ്ഞത്. ഇപ്പോൾ പുതുതായി രേഖ പങ്കുവെച്ച പോസ്റ്റ് മൃദ്‌വയ്ക്കുള്ള മറുപടിയാണോയെന്ന് ചോദിച്ചെത്തിയിരിക്കുകയാണ് ആരാധകര്‍.
“ഉള്ളില്‍ ഞാനെന്ന ഭാവം തോന്നുമ്പോള്‍, ആലോചിക്കുക ഈ ലോകത്ത് ഒന്നും അനശ്വരമല്ലെ”ന്നുള്ള പോസ്റ്റുമായാണ് കഴിഞ്ഞ ദിവസം രേഖ രതീഷ് എത്തിയത്. യുവത്വം നിറഞ്ഞതും വാര്‍ധക്യ അവസ്ഥയിലുള്ളതുമായ 2 കൈകളുടെ ചിത്രത്തിനൊപ്പമായാണ് രേഖ ഈ വരികളും കുറിച്ചത്. മൃദുലയുടെ ജാഡയ്ക്കുള്ള മറുപടിയാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് ആരാധകര്‍.
വിവാഹ ശേഷമുള്ള ജീവിതം സന്തോഷം നിറഞ്ഞതാണെന്ന് പറഞ്ഞ് യുവയും മൃദുലയും എത്തിയിരുന്നു. വിവാഹ ശേഷം മൃദുലയ്ക്ക് അഹങ്കാരം കൂടിയോ, മൃദ്‌വ ശരിക്കും അഭിനയിക്കുകയാണ് തുടങ്ങി വിമർശനങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞ കമന്റുകളാണ് യൂട്യൂബ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
പാലം കടക്കുവോളം നാരായണ , പാലം കടന്നാൽ. എന്ന അവസ്ഥ ആണല്ലോ ഇത്, സീരിയൽ ഇൻഡസ്ട്രിയൽ നിന്ന് ബാക്കി ഉള്ളവരെ വിളിക്കാം എങ്കിൽ ഇവരേയും വിളിക്കാമായിരുന്നു, എന്തൊക്കെ ആയാലും പുള്ളിക്കാരി കാരണം ആണ് അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്ന് മീഡിയയിൽ സമ്മതിച്ചതല്ലേ അവർ, അമ്മയുടെ സ്ഥാനം ആണല്ലോ അവർ രണ്ട് പേരും പുള്ളിക്കാരിക്ക് കൊടുക്കുന്നത്.
എങ്കിൽ,സിനിമയിലുള്ള താരങ്ങൾ കല്യാണം കഴിഞ്ഞിട്ട് ഇത്രക്ക് ജാടയില്ലായിരുന്നു എന്നുപറഞ്ഞ് ഭാമ, പേർളി ശ്രീനിഷ് എന്നിവരുടെ പേരും ചേർത്തുള്ള കമന്റുകളും യൂട്യൂബ് വീഡിയോയ്ക്ക് താഴെയുണ്ട്.
about mridva