Social Media
‘എനിക്ക് ബോര് അടിച്ചാല്‍ ചുറ്റമുള്ളവരാണ് ഇര’ ; ബോര് അടിക്കുമ്പോള്‍ താന്‍ എങ്ങനെ ആയിരിക്കുമെന്ന് അനുപമ പരമേശ്വരൻ; വീഡിയോ വൈറൽ
‘എനിക്ക് ബോര് അടിച്ചാല്‍ ചുറ്റമുള്ളവരാണ് ഇര’ ; ബോര് അടിക്കുമ്പോള്‍ താന്‍ എങ്ങനെ ആയിരിക്കുമെന്ന് അനുപമ പരമേശ്വരൻ; വീഡിയോ വൈറൽ
പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അനുപമ പരമേശ്വരൻ പിന്നീട് തെന്നിന്ത്യയുടെ പ്രിയതാരമാവുകയായിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെലുങ്ക് സിനിമയിലെ മുൻനിരനായികമാരിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചു.
സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒന്‍പത് മില്യണില്‍ അധികം ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ അനുപമ പരമേശ്വരന് ഉള്ളത്. ലോക്ക് ഡൗണ്‍ സമയത്തും സിനിമകള്‍ ചെയ്യാതിരുന്നപ്പോഴും തന്റെ ഫോട്ടോകളിലൂടെയും രസകരമായ വീഡിയോകളിലൂടെയും ആളുകളെ എന്റര്‍ടൈന്‍ ചെയ്യിപ്പിക്കുക എന്ന തന്റെ ധര്‍മ്മം കൃത്യമായി പാലിച്ച നടിയാണ് അനുപമ. അതിലൂടെ തന്റെ പല കഴിവുകളും ആരാധകര്‍ക്ക് മുന്നില്‍ അനു തുറന്ന് കാട്ടുകയും ചെയ്തിരുന്നു.
ബോര് അടിക്കുമ്പോള്‍ താന്‍ എങ്ങനെ ആയിരിയ്ക്കുമെന്ന് പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ. അത് കാണിച്ചു തരാന്‍ വളരെ രസകരമായ ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ‘എനിക്ക് ബോര് അടിച്ചാല്‍ ചുറ്റമുള്ളവരാണ് ഇര’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.
പഠിച്ചുകൊണ്ടിരിയ്ക്കുന്ന അനുജനെ ശല്യം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതിന് ടോം ആന്റ് ജെറിയുടെ പശ്ചാത്തല സംഗീതം കൂടെ ആവുമ്പോള്‍ ആണ് ചിരിയ്ക്ക് വഴിയൊരുക്കുന്നത്. ക്യൂട്ട് വീഡിയോയ്ക്ക് നാല് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. പേളി മാണി ഉള്‍പ്പടെയുള്ളവര്‍ വീഡിയോയ്ക്ക് കമന്റും നൽകിയിട്ടുണ്ട്
ധനുഷിന്റെ നായികയായി തമിഴിലും ശ്രദ്ധിക്കപ്പെട്ടു. തള്ളി പോകാതെ എന്ന തമിഴ് ചിത്രമാണ് അനുവിന്റെ അടുത്ത റിലീസ്. 18 പേജസ് എന്ന തെലുങ്ക് ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.
