Connect with us

നിങ്ങൾ അത് കാണാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ കണ്ടോളൂ… മഞ്ജുവിന്റെ പുതിയ ചിത്രം ഞെട്ടിച്ചുകളഞ്ഞു

Social Media

നിങ്ങൾ അത് കാണാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ കണ്ടോളൂ… മഞ്ജുവിന്റെ പുതിയ ചിത്രം ഞെട്ടിച്ചുകളഞ്ഞു

നിങ്ങൾ അത് കാണാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ കണ്ടോളൂ… മഞ്ജുവിന്റെ പുതിയ ചിത്രം ഞെട്ടിച്ചുകളഞ്ഞു

സാക്ഷ്യമെന്ന സിനിമയിലൂടെ തുടങ്ങിയ മഞ്ജുവിന്റെ അഭിനയ ജീവിതം ചതുര്‍മുഖത്തിലെത്തി നില്‍ക്കുകയാണ്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും ആരാധകര്‍ താരത്തിനൊപ്പമായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം വേറിട്ട മേക്കോവറുകൾ നടത്തി പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്

കഴിഞ്ഞ ദിവസം മഞ്ജു പോസ്റ്റ് ചെയ്ത ഫോട്ടോയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. ചെവിക്കിടയിലൊരു പൂവ് വെച്ചുള്ള ഫോട്ടോയുമായാണ് മഞ്ജു വാര്യരെത്തിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.

കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്ലായ്‌പ്പോഴും പൂക്കളുണ്ട് എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. നിമിഷനേരം കൊണ്ടായിരുന്നു ഈ ഫോട്ടോ വൈറലായി മാറിയത്.

ഈ ഫോട്ടോയില്‍ ചേച്ചി ഒന്നൂടെ ക്യൂട്ടായിട്ടുണ്ട്. എപ്പോഴും ഈ സൗന്ദര്യവും നിഷ്‌കളങ്കതയും കാത്തുസൂക്ഷിക്കണം. ഊ പൂവിനേക്കാള്‍ ഭംഗിയുണ്ട് ഞങ്ങളുടെ ചേച്ചിക്ക്. ഈ പൂവിനേക്കാള്‍ സുഗന്ധമുണ്ട് ഞങ്ങളുടെ ചേച്ചിക്ക്. ഞങ്ങളുടെ ചേച്ചിക്ക് മുന്നില്‍ ഈ പൂവ് തോറ്റുപോകും. ചെമ്പകപ്പൂവ് ഗുളികന്‍ തെയ്യത്തിന്റെ പ്രതീകമാണ്, എന്തായാലും കാണാന്‍ നല്ല ചന്തമുണ്ട് തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്.

നിങ്ങളുടെ പുഞ്ചിരി കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ചേച്ചിയുടെ ചിരി തരുന്ന ആ ഫീൽ ഉണ്ടല്ലോ. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാൻ ഒരിക്കലും ഫാൻ ഗേൾ ഒന്നുമല്ല. ഒരു നടി എന്നതിനേക്കാൾ ഒരു വ്യക്തി എന്ന നിലയിലാണ് ചേച്ചിയെ എനിക്ക് ഏറ്റവും ഇഷ്ടം. പൊട്ടിപ്പോയ ഒരു പൂപ്പാത്രം ഒട്ടിച്ചു ചേർത്ത ശേഷവും അതിൽ മനോഹരങ്ങളായ പൂക്കൾ നിറയുന്നത് പോലെയാണ് ചേച്ചി, ഒരുപാടിഷ്ടം ഇങ്ങനെയായിരുന്നു ഒരു ആരാധിക കമന്റിട്ടത്.

അടുത്തിടെ അമ്മയുടെ നേതൃത്വത്തിൽ സിനിമ പ്രവർത്തകർക്കും കുടുംബാംഗങ്ങള്‍ക്കും പരിസരവാസികള്‍ക്കുമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു. ചടങ്ങിൽ മഞ്ജു എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കറുപ്പ് ഔട്ട് ഫിറ്റിൽ കറുപ്പ് മാസ്കണിഞ്ഞ് കിടിലൻ ഗെറ്റപ്പിലാണ് മഞ്ജു തന്‍റെ റേഞ്ച് റോവർ വെലാറിൽ വന്നിറങ്ങിയത്. കഴിഞ്ഞവർഷം മഞ്ജു സ്വന്തമാക്കിയ അത്യാഡംബര എസ്.യു.വി മോഡലായ വെലാറിനാണ് അമ്മയുടെ വാക്സിനേഷൻ ഡ്രൈവിനായി മഞ്ജു വാര്യർ എത്തിയത്. കലൂരിലെ ‘അമ്മ’ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങ് മഞ്ജുവായിരുന്നു ഉദ്ഘാടനം ചെയ്തത്.

More in Social Media

Trending

Recent

To Top