Social Media
എന്താ സിസ്റ്റർ സൂചി പോരുന്നില്ലേ..വിഡിയോയുമായി അമേയ
എന്താ സിസ്റ്റർ സൂചി പോരുന്നില്ലേ..വിഡിയോയുമായി അമേയ
കോവിഡ് വാക്സിന് എടുത്ത അനുഭവം പങ്കുവെച്ച് നിരവധി സെലിബ്രിറ്റികളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. വീഡിയോസും ചിത്രങ്ങളുമെല്ലാം താരങ്ങള്‍ തങ്ങളുടെ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോൾ ഇതാ വാക്സിൻ എടുക്കാൻ എത്തിയ വിഡിയോയുമായി നടി അമേയ. ആദ്യ ഡോസ് എടുത്തുകഴിഞ്ഞ് രൂക്ഷമായി സൂചിയെ നോക്കുന്ന അമേയയെ വിഡിയോയിൽ കാണാം.
‘കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെ നമുക്കൊരുമിച്ച് പോരാടാം. താത്കാലികമായിട്ടുള്ള അസ്വസ്ഥതയിൽ ഭയപ്പെടാതിരിക്കുക. നമ്മുടെ കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടി എല്ലാവരും വാക്സിൻ എടുക്കുക. Get Vaccinated Guys….എന്താ സിസ്റ്റർ സൂചി പോരുന്നില്ലേ?…’–വിഡിയോയ്ക്ക് അടിക്കുറിപ്പായി നടി കുറിച്ചു.
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. വൂൾഫ്, മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകൾ.
അതേസമയം കോവിഡ് ഷീല്‍ഡ് വാക്സിന് സ്വീകരിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ച് റിമി എത്തിയിരുന്നു. കോവിഡ് ഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസാണ് താരം സ്വീകരിച്ചത്. എന്റെ മുഖത്ത് കാണുന്ന പോലെ ഒന്നും പേടിക്കണ്ട, നോര്‍മല്‍ ഇഞ്ചക്ഷന് അത്രയേ ഉളളൂ. എക്സ്പ്രഷന്‍ കൂടുതല്‍ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷന് പൊതുവെ ഇത്തിരി പേടി ആണ്. എന്നാണ് റിമി ടോമി കുറിച്ചത്.
കൂടാതെ എല്ലാവരും എത്രയും പെട്ടെന്ന് ആപ്പില്‍ കയറി രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കൂ എന്നും റിമി ടോമി പറഞ്ഞു. അതേസമയം റിമിയുടെ പോസ്റ്റിന് താഴെ കോവിഡ് ഡോസ് സ്വീകരിച്ച അനുഭവം നടി ശിവദ പങ്കുവെച്ചിരുന്നു.
