Social Media
സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്സിന്‍ എത്തിച്ച് തെലുങ്ക് താരം മഹേഷ് ബാബു; കയ്യടിച്ച് സോഷ്യൽ മീഡിയ
സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്സിന്‍ എത്തിച്ച് തെലുങ്ക് താരം മഹേഷ് ബാബു; കയ്യടിച്ച് സോഷ്യൽ മീഡിയ
സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്സിന്‍ എത്തിച്ച് തെലുങ്ക് താരം മഹേഷ് ബാബു. ആന്ധ്ര പ്രദേശിലെ ബുറിപലേം എന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്കായി ഏഴ് ദിവസം നീണ്ടു നിന്ന വാക്സിനേഷന്‍ ഡ്രൈവ് ആണ് മഹേഷ് ബാബു സംഘടിപ്പിച്ചത്.
വാക്സിൻ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഏഴ് ദിവസത്തെ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് ആണ് പൂര്‍ത്തിയായത്.
മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കര്‍ ആണ് വാക്‌സിനേഷന്‍ ഡ്രൈവ് വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വാക്‌സിനേഷന്‍ നടന്നതിന്റെ ചിത്രങ്ങളും നമ്രത പങ്കുവച്ചിട്ടുണ്ട്.
”ഏഴ് ദിവസത്തെ വാക്സിനേഷന്‍ ഡ്രൈവ് വിജയകരമായി പൂര്‍ത്തിയാക്കി. ഞങ്ങളുടെ ഗ്രാമം മിഴുവന്‍ വാക്സിന്‍ സ്വീകരിച്ചതില്‍ അതിയായ സന്തോഷം. എന്നും കൂടെ നില്‍ക്കുന്നതിന് നന്ദി മഹേഷ് ബാബു. വാക്സിന്‍ സ്വീകരിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി” എന്ന് നമ്രത ശിരോദ്കര്‍ കുറിച്ചു.
മെയ് 31 ന് തന്റെ അച്ഛന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഗ്രാമത്തില്‍ വാക്സിനേഷന്‍ നടത്തുന്ന കാര്യം മഹേഷ് അറിയിച്ചത്. മഹേഷ് ബാബുവിന്റെ ജന്മസ്ഥലമാണ് ബുറിപലേം. ഈ ഗ്രാമത്തിലെ ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നത് അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങളും മഹേഷ് ബാബു നടത്തിയിരുന്നു.