TV Shows
‘മണിക്കുട്ടൻ ജയിച്ചില്ലെങ്കിൽ അത് സംഭവിയ്ക്കും’ ആരാധകൻ ഞെട്ടിച്ചു! മണികുട്ടന്റെ ആ മറുപടി….ഇതാണ് ഞങ്ങളുടെ താരമെന്ന് ആരാധകർ….
‘മണിക്കുട്ടൻ ജയിച്ചില്ലെങ്കിൽ അത് സംഭവിയ്ക്കും’ ആരാധകൻ ഞെട്ടിച്ചു! മണികുട്ടന്റെ ആ മറുപടി….ഇതാണ് ഞങ്ങളുടെ താരമെന്ന് ആരാധകർ….
ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് ചെയ്യാനുള്ള അഭ്യർത്ഥനയുമായിട്ടാണ് ആരാധകര്‍ എത്തുന്നത്. വോട്ടിന്റെ അവസാന ദിവസമായ ഇന്ന് ഫാന്‍സ് പേജുകളില്‍ നിറയെ പ്രിയ മത്സരാര്‍ഥിയെ പുകഴ്ത്തി കൊണ്ടുള്ള എഴുത്തുകളും നിറയുന്നുണ്ട്.
അതേ സമയം മണിക്കുട്ടന് ബിഗ് ബോസ് ടൈറ്റില്‍ വിന്നറവാന്‍ യോഗ്യതയില്ലെന്നുള്ള ആരോപണവും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഉയർന്ന കേൾക്കുന്നുണ്ട് എന്നാൽ പുറത്ത് പോയി തിരിച്ച് വന്നു എന്ന ആരോപണം മാത്രമേ പലര്‍ക്കും ഉന്നയിക്കാന്‍ ഉള്ളു. എല്ലാ ടാസ്കുകളിലും മികവുറ്റ പ്രകടനം കാഴ്ച വെച്ച മത്സരാര്‍ഥി കൂടിയാണ് മണിക്കുട്ടൻ
ബിഗ് ബോസ് സീസൺ 3 ൽ പ്രേക്ഷക പിന്തുണ ഏറെയുള്ള മത്സരാർത്ഥിയാണ് മണിക്കുട്ടൻ. വോട്ടിങ്ങിൽ മുന്നിൽ തന്നെയാണ് മണിക്കുട്ടൻറെ സ്ഥാനം. ഗ്രാൻഡ് ഫിനാലെ എന്ന് നടക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും പ്രേക്ഷരുടെ മുൻപിലേക്ക് മിക്ക താരങ്ങളും ലൈവിൽ എത്താറുണ്ട്. സിനിമ സീരിയൽ താരങ്ങൾക്കൊപ്പവും ലൈവിൽ മത്സരാർത്ഥികൾ പങ്കെടുക്കാറുണ്ട്.
കഴിഞ്ഞ ദിവസം മണിക്കുട്ടൻ പങ്കിട്ട ഏറ്റവും ഒടുവിലത്തെ ലൈവ് ആണ് പ്രേക്ഷകർ ആഘോഷമാക്കിയത്. മണിക്കുട്ടന്റെ ലൈവ് അവസാനിക്കുന്നത് വരെ ഏകദേശം 20000 ന് അടുത്ത് ആരാധകർ ആണ് മണിക്കുട്ടന്റെ ലൈവിൽ ആക്ടീവായി ഉണ്ടായിരുന്നത്.
‘മണിക്കുട്ടാ ആ നോട്ടിഫിക്കേഷൻ ഒന്ന് ഓഫ് ആക്കുമോ? ‘ലൈവിൽ വന്നപ്പോൾ പിന്തുണ ഇതെങ്കിൽ റിസൾട്ട് വേറെ ലെവൽ ആകും,’ എന്ന കമന്റിലൂടെയാണ് മണിയുടെ ലൈവ് ഏറ്റെടുത്തത്. പ്രേക്ഷകർക്ക് സന്തോഷം നൽകാൻ വേണ്ടി മണിക്കുട്ടന്റെ പാട്ടും ആരാധകർ ഏറ്റെടുത്തിരുന്നു. മണിക്കുട്ടൻ ജയിച്ചില്ലെങ്കിൽ തല മൊട്ട അടിക്കാൻ വരെ തയ്യാറാണ് എന്ന് ആരാധകൻ പറഞ്ഞ വീഡിയോയും ലൈവ് വീഡിയോക്ക് ശേഷം വൈറലായിരുന്നു.
നന്ദി. ഒരു പാട് സ്നേഹം. വളരേ സ്വീറ്റ് ആയ ഒരു വീഡിയോ. ഒരു ഗെയിം ഷോ ആണ് ബിഗ് ബോസ്സ്. അതിൽ പങ്കെടുത്തു അവസാന 8 ൽ വന്നപ്പോൾ തന്നെ എല്ലാ കണ്ടെസ്റ്റാൻസ്റ്റും വിജയികളായി കഴിഞ്ഞിരിക്കുന്നു അത് കൊണ്ട് മൊട്ട ഒന്നും അടിക്കണ്ട കേട്ടോ. ഫാൻ ആകണ്ട. ഫ്രണ്ട് ആയി എന്നെ കണക്കാക്കിയാൽ മതി”, എന്ന് പറഞ്ഞുകൊണ്ടാണ് മണിക്കുട്ടൻ ആരാധകന്റെ വീഡിയോ ഷെയർ ചെയ്തത്.
അതിനിടെ സംവിധായകൻ ഒമർ ലുലുവിന്റെ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. 100 ദിവസം പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ ഒരുമിച്ച് ഒരുക്കൂട്ടം ആളുക്കള്‍ അതെ ബിഗ് ബോസ് ഒരു മെന്റല്‍ സ്ട്രെംഗ്ത് ഗെയിം ആണ്. അത്കൊണ്ട് അവിടെ പിടിച്ച് നിക്കാന്‍ പറ്റാതെ സ്വയം ഒഴിവായി പോയവര്‍ക്ക് എന്തിന് വോട്ട് ചെയ്യണം? എന്നായിരുന്നു ഒമര്‍ ലുലുവിന്റെ കുറിപ്പ്. ബിഗ് ബോസില്‍ നിന്നും സ്വയം പിന്മാറുകയും പിന്നീട് തിരികെ വരികയും ചെയ്ത മണിക്കുട്ടനെ പരോക്ഷമായി പരാമര്‍ശിക്കുന്നതായിരുന്നു ഒമര്‍ ലുലുവിന്റെ പോസ്റ്റ്.
പോസ്റ്റിന് മറുപടിയുമായി സോഷ്യല്‍ മീഡിയയും മണിക്കുട്ടന് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ എതിര്‍പ്പ് അറിയിക്കുന്നത്. അതേസമയം ഒമര്‍ ലുലുവിനെ അഭിനന്ദിച്ചു കൊണ്ടും നിരവധി പേര് രംഗത്ത് എത്തിയിട്ടുണ്ട്. പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
”ബിഗ് ബോസ് ഷോയുടെ റേറ്റിംഗ് നിലനിര്‍ത്താന്‍ ആ പോയവരെ തിരികെ കൊണ്ട് വന്നിട്ടുണ്ടെങ്കില്‍ ആ വന്നവര്‍ പിന്നെ അങ്ങോട്ടും നല്ല രീതിയില്‍ കളിച്ചിട്ടുണ്ടെങ്കില്‍ ജനം അത് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ വിജയി ആവുകയും ചെയ്യും. അല്ല ടോക്സിക് ആയി സര്‍വ്വ ലോകത്തോടും പുച്ഛം മാത്രമുള്ളവരാണ് ജയിക്കേണ്ടത് എന്നു ഭൂരിഭാഗം ജനം തീരുമാനിച്ചാല്‍ അത് പോലെ. കാത്തിരുന്ന് കാണാം’ എന്നായിരുന്നു ഒരാളുടെ കമന്റ്.
