Connect with us

‘വളഞ്ഞിട്ടു ആക്രമിക്കുന്നു ആവിശ്യത്തിൽ കൂടുതൽ കളിയാക്കിയില്ലേ…. ഇത്രയും ചെയ്തിട്ടും മതിയായില്ലേ; കുറിപ്പ് വൈറൽ

TV Shows

‘വളഞ്ഞിട്ടു ആക്രമിക്കുന്നു ആവിശ്യത്തിൽ കൂടുതൽ കളിയാക്കിയില്ലേ…. ഇത്രയും ചെയ്തിട്ടും മതിയായില്ലേ; കുറിപ്പ് വൈറൽ

‘വളഞ്ഞിട്ടു ആക്രമിക്കുന്നു ആവിശ്യത്തിൽ കൂടുതൽ കളിയാക്കിയില്ലേ…. ഇത്രയും ചെയ്തിട്ടും മതിയായില്ലേ; കുറിപ്പ് വൈറൽ

ഷോയില്‍ നിന്ന് പുറത്തായതിന് ശേഷവും സൂര്യയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണം തുടരുകയാണ്. വിമര്‍ശനങ്ങള്‍ അതിരുവിട്ടതോടെയാണ് താരം രൂക്ഷമായി പ്രതികരിച്ചത്. എന്റെ മരണമാണോ നിങ്ങള്‍ക്ക് കാണേണ്ടതെന്നായിരുന്നു സൂര്യയുടെ ചോദ്യം. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയുള്ള പ്രതികരണം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. സൂര്യയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതിഷേധം അറിയിച്ച് താരങ്ങളെല്ലാം എത്തിയിരുന്നു.

സൂര്യക്ക് എതിരെ ഉണ്ടായ സൈബർ അറ്റാക്കിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. നിറയെ ആരാധകരും സുഹൃത്തുക്കളുമാണ് സൂര്യക്ക് പിന്തുണ അറിയിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്. ഏറ്റവും ഒടുവിൽ സൈബർ ഇടത്തിൽ ലേഖനങ്ങൾകൊണ്ട് പരിചിതയായ അഷിത പങ്കിട്ട വാക്കുകൾ ആണ് വൈറൽ ആകുന്നത്.

പ്രിയപ്പെട്ട ബിഗ് ബോസ് ആർമിക്കാരെ നിങ്ങളോടു ഉള്ള ഒരു അപേക്ഷയാണ്.. അങ്ങേയറ്റം ബഹുമാനപൂർവം ആണ് ഇത് പറയുന്നത്..

ബിഗ് ബോസ് എന്ന് പറയുന്നത് വെറും ഒരു ഗെയിം ഷോ ആണ്.. അത് ആദ്യം നിങ്ങൾ മനസിലാക്കണം .. ഒരു ഗെയിമിൽ ഒന്നിൽ കൂടുതൽ ആൾക്കാർ ഉണ്ടാകുമ്പോൾ ഷോ കാണുന്ന ഓരോരുത്തർക്കും അവരുടേതായ ഇഷ്ടപെട്ട ഒന്നോ അതിലധികമോ മത്സരാർത്ഥികൾ ഉണ്ടാകും”,

എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

പലപ്പോഴും തോന്നിയിട്ടുണ്ട് ബിഗ് ബോസ് വീട്ടിനുള്ളിലെ മത്സരാർത്ഥികൾ അല്ല പുറത്തുള്ള ആർമികൾ തമ്മിലാണ് മത്സരം എന്ന്.. ഇതിലുള്ള എല്ലാ മത്സരാർത്ഥികളും തമ്മിൽ നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവർ ആണ് .. മത്സരത്തിനിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം

അത് കഴിഞ്ഞാൽ ഗെയിമിനെ തന്നെ കാണുന്നവർ ആണ് എല്ലാരും. എന്നാൽ ഒട്ടുമിക്ക ആർമികളും അങ്ങനല്ല.. തങ്ങളുടെ മത്സരാർത്ഥികൾക്ക് എതിരെ വരുന്നവരെയും അവരുടെ കുടുംബത്തെയും വളഞ്ഞിട്ടു ആക്രമിക്കുവാണ് . വീണ്ടും പറയുകയാണ് ഇത് ഒരു ഗെയിം ആണ് .. അത് കഴിയുമ്പോഴും എല്ലാവർക്കും ഒരു ജീവിതം ഉണ്ട്.. അവരുടേതായ ഒരു പ്രൊഫഷൻ ഉണ്ട് അത് നശിപ്പിക്കരുത് .. അവരെ ജീവിക്കാൻ അനുവദിക്കുക

‘അവർ ഈ ഷോയുടെ വിജയി ആകണം എന്ന് നിങ്ങൾ അതിയായി ആഗ്രഹിക്കും പ്രാർത്ഥിക്കും അതൊക്കെ നല്ലതു തന്നെ. ഒരു ആർമി ഗ്രൂപ്പിലും പെടാത്ത ആൾകാർ വരെ അങ്ങനെ ചെയ്യാറുണ്ട്.. പക്ഷെ അതൊരിക്കലും നിങ്ങളുടെ മത്സരാർത്ഥികൾക്ക് എതിരായി വരുന്നവരെ ഏതു വിധേനയും അടിച്ചമർത്തി ആകരുത്..

ഇതൊരു മത്സരം ആണ് ഓരോ മത്സരാർത്ഥികളുടെയും ലക്ഷ്യം ഈ മത്സരത്തിൽ ജയിക്കുക എന്നത് തന്നെയാണ് അതിനാണു എല്ലാരും അവിടെ വന്നിരിക്കുന്നത്.. അതിനു വേണ്ടി പല മത്സരാർത്ഥികളും അവരുടേതായ പല രീതികൾ ആണ് അവലംബിച്ചുരുന്നത് .. തങ്ങൾക്കു ഇഷ്ടപെട്ട മത്സരാർത്ഥികൾക്ക് എതിരായി വരുന്നവരെ അവർ അവിടെ എടുക്കുന്ന ഏതു നിലപാടിനെയും കണ്ണും പൂട്ടി എതിർകാറും ഉണ്ട് ചില ആർമി ഗ്രൂപ്പുകൾ’

പലപ്പോഴും തോന്നിയിട്ടുണ്ട് ബിഗ് ബോസ് വീട്ടിനുള്ളിലെ മത്സരാർത്ഥികൾ അല്ല പുറത്തുള്ള ആർമികൾ തമ്മിലാണ് മത്സരം എന്ന്.. ഇതിലുള്ള എല്ലാ മത്സരാർത്ഥികളും തമ്മിൽ നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവർ ആണ് .. മത്സരത്തിനിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം .

അത് കഴിഞ്ഞാൽ ഗെയിമിനെ ഗെയിമായി തന്നെ കാണുന്നവർ ആണ് എല്ലാരും.എന്നാൽ ഒട്ടുമിക്ക ആർമികളും അങ്ങനല്ല.. തങ്ങളുടെ മത്സരാർത്ഥികൾക്ക് എതിരെ വരുന്നവരെയും അവരുടെ കുടുംബത്തെയും വളഞ്ഞിട്ടു ആക്രമിക്കുവാണ് . വീണ്ടും പറയുകയാണ് ഇത് ഒരു ഗെയിം ആണ് .. അത് കഴിയുമ്പോഴും എല്ലാവർക്കും ഒരു ജീവിതം ഉണ്ട്.. അവരുടേതായ ഒരു പ്രൊഫഷൻ ഉണ്ട് അത് നശിപ്പിക്കരുത് .. അവരെ ജീവിക്കാൻ അനുവദിക്കുക

‘സോഷ്യൽ മീഡിയ , ആർമി ഗ്രൂപ്പുകൾ രണ്ടും നല്ലതാണു നല്ല രീതിയിൽ ഉപയോഗിച്ചാൽ … ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥികൾ എല്ലാം തിരിച്ചെത്തിയിരിക്കുവാണ്.. വോട്ടിങ്ങിലൂടെയാണ് വിജയിയെ പ്രഖ്യാപിക്കുന്നതു.. ആർമി ഗ്രൂപ്പുകളെ നിങ്ങളുടെ ഇഷ്ട മത്സരാത്ഥികളെ വിജയിപ്പിക്കാൻ അവർക്കു വേണ്ടി മാക്സിമം വോട്ട് ചെയ്യൂ മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കൂ..

മറ്റു മത്സരാർത്ഥികളെയും അവരുടെ കുടുംബത്തെയും ആക്രമിക്കുന്നത് അവസാനിപ്പിക്കു .. പ്രത്യേകിച്ചും ഇതിൽ നിന്നും പുറത്തായ മത്സരാർത്ഥികളെ സൂര്യയുടെ ഗെയിമിലെ പെർഫോമൻസ് അല്ലെങ്കിൽ അവര് അവിടെ എടുത്ത നിലപാടുകൾ ഒന്നും നിങ്ങൾക്ക് ഇഷ്ടപെട്ടിരുന്നില്ലെങ്കിൽ അതിനൊക്കെ അവർ ആ മത്സരത്തിൽ നിന്നിരുന്നപ്പോൾ തന്നെ ആവിശ്യത്തിൽ കൂടുതൽ പറഞ്ഞിരുന്നല്ലോ. അവരെ കളിയാക്കിയിരുന്നല്ലോ .. അത് മതിയായില്ലേ നിങ്ങൾക്ക്’

അവർ മത്സരത്തിൽ നിന്ന് പുറത്തായപ്പോൾ എങ്കിലും ഇതൊക്കെയൊക്കെ ഒന്ന് നിർത്തിക്കൂടെ .. അവർക്കും ഒരു മനസുണ്ട് .. ഒരു കുടുംബം ഉണ്ട്.. സൂര്യ എന്ന മത്സരാർത്ഥിയെ സ്നേഹിക്കുന്ന ഒരുപാടു ആൾക്കാരുണ്ട് .. അവരെയൊക്കെ ഇനിയെങ്കിലും വിഷമിപ്പിക്കാതെ ഇരിക്കുക..ചുരുക്കം ചില ആർമികൾ ചെയ്യുന്ന ഇത്തരം തോന്നിവാസങ്ങൾക്കു നല്ല രീതിയിൽ പോകുന്ന ആർമികൾ വരെ പഴികേൾക്കേണ്ടി വരുന്നു ..

ഓരോരുത്തരുടെയും ആർമികൾ ചെയ്യുന്ന തോന്നിവാസങ്ങൾക്കു പലപ്പോഴും പഴി കേൾക്കേണ്ടി വരുന്നത് ആ ആർമി സപ്പോർട്ട് ചെയ്യുന്ന മത്സരാർത്ഥികളും. ആർമികൾ ചെയ്യുന്ന കാര്യങ്ങൾക്ക് മത്സരാർത്ഥികളെ പഴിച്ചിട്ടു കാര്യം ഇല്ല.. അവർക്കു അതിൽ യാതൊരു മാനസറിവും കാണില്ല .. ഇനിയെങ്കിലും സൂര്യ എന്ന മത്സരാർത്ഥിയുടെ നേരെയുള്ള സൈബർ അറ്റാക്ക് അവസാനിപ്പിക്കുക

More in TV Shows

Trending

Recent

To Top