12 വര്‍ഷം ഒരാളുമായി ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്, അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചെന്ന് ഗോപി സുന്ദർ; സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചവർക്ക് വായടപ്പിയ്ക്കുന്ന മറുപടിയുമായി വീണ്ടും
12 വര്‍ഷം ഒരാളുമായി ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്, അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചെന്ന് ഗോപി സുന്ദർ; സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചവർക്ക് വായടപ്പിയ്ക്കുന്ന മറുപടിയുമായി വീണ്ടും
12 വര്‍ഷം ഒരാളുമായി ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്, അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചെന്ന് ഗോപി സുന്ദർ; സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചവർക്ക് വായടപ്പിയ്ക്കുന്ന മറുപടിയുമായി വീണ്ടും
സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചവർക്ക് വായടപ്പിയ്ക്കുന്ന മറുപടിയുമായി വീണ്ടും ഗോപി സുന്ദർ. ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവച്ചതിനു താഴെയാണ് മോശം പ്രതികരണമുണ്ടായത്.
സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ചു സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം’ എന്നായിരുന്നു കമന്റ്. മേഘ ദേവൻ എന്ന അക്കൗണ്ടിൽ നിന്നുമാണ് കമന്റു വന്നത്.
ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. 12 വര്‍ഷം ഒരാളുമായി ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു’ എന്നാണ് അദ്ദേഹം കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.
ഈയടുത്ത് അഭയ ഹിരൺമയിയുടെ പിറന്നാളിനു ഗോപി സുന്ദർ പങ്കുവച്ച ചിത്രത്തിനു നേരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇരുവരും ഒരുമിച്ചിരിക്കുന്ന പഴയകാല ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ‘ഈ ചിത്രം എടുക്കുന്ന സമയത്ത് നിനക്ക് പ്രായം പത്തൊൻപതായിരുന്നു. നീ എനിക്ക് എല്ലാമാണ്. നിന്നെക്കുറിച്ചു വിവരിക്കാന്‍ എനിക്കു വാക്കുകൾ കിട്ടുന്നില്ല പൊന്നേ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’, ചിത്രത്തിനൊപ്പം ഗോപി സുന്ദർ കുറിച്ചത്
പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം വൈറലായി. ചിത്രത്തിനു താഴെ മോശം കമന്റുമായെത്തിയ ഒരാൾക്ക് ഗോപി സുന്ദര്‍ കൊടുത്ത മറുപടി അതിലേറെ വൈറൽ ആവുമായായിരുന്നു. ‘ഗോപിയേട്ടാ, നിങ്ങൾക്ക് ഓരോ മാസവും ഓരോ ഭാര്യ ആണോ’ എന്നു ചോദിച്ച ടിനു രാജ് എന്നയാള്‍ക്കാണ് ഗോപി സുന്ദർ ചുട്ട മറുപടി കൊടുത്തത്. ‘നിന്റെ അച്ഛനോടു ചോദിക്ക്’ എന്നാണ് അദ്ദേഹം കുറിച്ചത്.
പ്രതികരണം വൈറലായതോടെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിൽ കൈകടത്തുന്ന പ്രവണത അവസാനിപ്പിക്കണം എന്നു കുറിച്ച് നിരവധി പേര് ഗോപി സുന്ദറിനെ പിന്തുണച്ചു. കമന്റിട്ടയാളെ ന്യായീകരിച്ചും പലരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...