Social Media
ചേച്ചിടെ കൈയിലെ ടാറ്റുയിൽ എഴുതിരിക്കുന്നതെന്താണെന്ന് ആരാധകൻ; മറുപടിയുമായി അമൃത സുരേഷ് … ആ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ
ചേച്ചിടെ കൈയിലെ ടാറ്റുയിൽ എഴുതിരിക്കുന്നതെന്താണെന്ന് ആരാധകൻ; മറുപടിയുമായി അമൃത സുരേഷ് … ആ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ

സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് അമൃത സുരേഷ്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ആരാധകരോട് സംവദിക്കാൻ അമൃത ഈ തിരക്കിൻറെ ലോകത്തും സമയം കണ്ടെത്താറുണ്ട്
ഇപ്പോൾ ഇതാ കൈയ്യിലെ ടാറ്റുവില്‍ കുറിച്ചിരിക്കുന്നത് എന്താണെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലാണ് അമൃത ആരാധകര്‍ക്ക് മറുപടി കൊടുത്തത്. ഹിന്ദിയില്‍ കുറിച്ചിരിക്കുന്നത് എന്താണെന്ന് ആയിരുന്നു ആരാധകന്റെ ചോദ്യം.
”ചേച്ചിടെ കൈയിലെ ടാറ്റു ഹിന്ദിയില്‍ എന്താ എഴുതിയേക്കുന്നേ” എന്ന ചോദ്യത്തിന് അമൃതം ഗമയ എന്നാണ് ഗായികയുടെ മറുപടി. എന്നാല്‍ ഇത് ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. ഹിന്ദി വാക്കുകള്‍ എഴുതുന്നത് പോലെ ഒരു നീളന്‍ വരയുടെ കീഴില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കുറിച്ചതിനാലാണ് ഹിന്ദി വാക്കുകളാണെന്ന് തോന്നിപ്പിക്കുന്നത്.
2014ല്‍ ആണ് അമൃതയും അഭിരാമിയും ബാന്‍ഡ് ആരംഭിച്ചത്.അമൃതയും ഗായികയും അവതാരകയുമായ സഹോദരി അഭിരാമിയും ചേര്‍ന്ന് ആരംഭിച്ച മ്യൂസിക് ബാന്‍ഡാണ് അമൃതം ഗമയ.
അമൃതയും അഭിരാമിയും തന്നെയാണ് ബാന്‍ഡിലെ ലീഡ് സിംഗര്മാരും. ഒട്ടേറെ സ്ഥലങ്ങളില്‍ ബാന്‍ഡ് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെ വ്ളോഗ് പേജിനും അമൃതം ഗമയ ചുരുക്കി എജി വ്ളോഗ് എന്നാണ് പേരിട്ടിരിക്കുന്നത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...