Malayalam
കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച് തൂങ്ങിയാടി സായ് പല്ലവി; ഒടുവിൽ സംഭവിച്ചതോ?
കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച് തൂങ്ങിയാടി സായ് പല്ലവി; ഒടുവിൽ സംഭവിച്ചതോ?
മലർ മിസ്സായി എത്തി മലയാളികളുടെ പ്രിയപെട്ട താരമായി മാറുകയായിരുന്നു സായ് പല്ലവി. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളായി മാറി
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല താരം. അതുകൊണ്ടുതന്നെ സായ് പല്ലവിയുടെ ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച് തൂങ്ങിയാടുന്ന തന്റെ ചിത്രമാണ് സായ് പല്ലവി ഇക്കുറി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്ന രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ് സായ്. കോടികള്‍ ഓഫര്‍ ചെയ്തിട്ടും ഒരു ഫെയര്‍നെസ്സ് കമ്ബനിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.
