News
സാനിയ മിര്‍സയും ഷൂഹൈബ് മാലികും വേര് പിരിയുന്നു?
സാനിയ മിര്‍സയും ഷൂഹൈബ് മാലികും വേര് പിരിയുന്നു?
മുന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്താന് ക്രിക്കറ്റ് താരം ഷൂഹൈബ് മാലികും വേര് പിരിയുന്നതായി അഭ്യൂഹം. അടുത്തിടെ സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.
കഴിഞ്ഞ ദിവസമായിരുന്നു സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. ‘എവിടെയാണ് തകര്‍ന്ന ഹൃദയങ്ങള്‍ പോകുക, അള്ളാഹുവിന്റെ അടുത്തേക്ക് ‘ എന്നായിരുന്നു സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അറബിയിലും ഇംഗ്ലീഷിലുമായി പങ്കുവെച്ച പോസ്റ്റ് നിമിഷ നേരങ്ങള്‍ കൊണ്ടാണ് വലിയ ചര്‍ച്ചയായത്.
2010 ഏപ്രിലിലായിരുന്നു സാനിയയും ഷുഹൈബും വിവാഹിതരായത്. നീണ്ട 12 വര്‍ഷത്തെ ദാമ്ബത്യത്തിനൊടുവിലാണ് ഇരുവരും തമ്മില്‍ പിരിയുന്നതായുള്ള അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്.
എന്നാല്‍ ഇരുവരും തമ്മില്‍ വേര്പിരിയുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച് പാക് ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം വാര്‍ത്തകളോട് ഇതുവരെ താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.
