Connect with us

ആ അപകടം എന്നെ തകർത്തു; മോഹൻലാൽ സാർ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാനില്ല; ആ കാര്യത്തിൽ അദ്ദേഹത്തെ മറികടക്കാൻ നമുക്ക് പറ്റില്ല; സ്നേഹ ശ്രീകുമാർ

Actor

ആ അപകടം എന്നെ തകർത്തു; മോഹൻലാൽ സാർ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാനില്ല; ആ കാര്യത്തിൽ അദ്ദേഹത്തെ മറികടക്കാൻ നമുക്ക് പറ്റില്ല; സ്നേഹ ശ്രീകുമാർ

ആ അപകടം എന്നെ തകർത്തു; മോഹൻലാൽ സാർ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാനില്ല; ആ കാര്യത്തിൽ അദ്ദേഹത്തെ മറികടക്കാൻ നമുക്ക് പറ്റില്ല; സ്നേഹ ശ്രീകുമാർ

മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട നടിയാണ് സ്നേഹ ശ്രീകുമാർ. താരത്തിന്റെ വാർത്തകളെല്ലാം വളരെപെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ മോഹൻലാൽ ഭീമനായി അഭിനയിച്ച ഛായാമുഖി എന്ന നാടകത്തിൽ ഹിഡിംബിയായി അഭിനയിച്ചതിനെ കുറിച്ചും അന്ന് നാടകം കളിക്കാനായി പോകുമ്പോൾ സംഭവിച്ച ബസ് അപകടത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് സ്നേഹ.

“മോഹൻലാൽ സാറിന്റെയും മുകേഷേട്ടന്റെയും ഒപ്പം ഛായാമുഖി എന്ന നാടകത്തിലാണ് അഭിനയിച്ചത്. യാദൃശ്ചികമായിട്ടാണ് ഈ നാടകത്തിലേക്ക് വിളി വരുന്നത്. വന്ന ദിവസങ്ങളിൽ ഒന്നും ലാലേട്ടനെയോ മറ്റാരെയും കണ്ടിരുന്നില്ല. എന്നാൽ പിന്നീട് ഷോ നടക്കുമ്പോഴാണ് സത്യത്തിൽ ഞാൻ ഫാൻ മൊമന്റ് തിരിച്ചറിഞ്ഞത്. ഞാൻ ഭീമന്റെ കവിളിൽ പിടിക്കുന്ന ഒരു രംഗമുണ്ട്. ആ കവിളിൽ പിടിച്ച് ഞാൻ നോക്കിയപ്പോൾ, ‘ഇതല്ലേ ചിത്രത്തിലെ മോഹൻലാൽ’ എന്ന് എനിക്ക് തോന്നി. അപ്പോഴാണ് ഫാൻ മൊമന്റ് ഞാൻ തിരിച്ചറിഞ്ഞത്. ‘ഈ മോഹൻലാലിന്റെ കവിളത്താണോ ഞാൻ പിടിച്ചിരിക്കുന്നത്’ എന്നെല്ലാമാണ് എന്റെ മനസ്സിലൂടെ പോയത്.

അന്ന് അദ്ദേഹത്തിൽ നിന്ന് ഒരുപാട് ഞാൻ കണ്ടു പഠിച്ചു. ടൈമിംഗ്, സെറ്റിൽ എങ്ങനെ പെരുമാറണം, കൃത്യസമയത്ത് വരിക എന്നതെല്ലാം ലാലേട്ടനിൽ നിന്ന് കണ്ടുപടിച്ചു. ഓർമ്മശക്തിയിൽ അദ്ദേഹത്തെ മറികടക്കാൻ നമുക്ക് പറ്റില്ല”. അതേസമയം “കഥകളിയെ പറ്റിയാണ് എന്നോട് കൂടുതലും ലാൽ സർ സംസാരിച്ചിരുന്നത്. അദ്ദേഹം വാനപ്രസ്ഥം ചെയ്യുമ്പോൾ ഉണ്ടായ അനുഭവങ്ങൾ. എനിക്ക് പഠിക്കാൻ പറ്റിയിട്ടില്ല, കഥകളി ഒരിക്കലും വിട്ടു കളയരുത് എന്നായിരുന്നു ലാൽ സർ പറഞ്ഞത്.

“ എന്നാൽ വർഷങ്ങൾക്കുശേഷം ഇതേ ഛായാമുഖിക്ക് ഞങ്ങൾ ഒരുമിച്ച് പോയപ്പോൾ എനിക്ക് ഒരു “ ആക്സിഡന്റ് ഉണ്ടായി. എനിക്ക് നട്ടെല്ലിന് പ്രശ്നം വന്നു, സർജറി വേണ്ടിവരും എന്നു പറഞ്ഞു. അന്ന് അത് മോഹൻലാൽ സാറിന്റെ ട്രൂപ്പ് അല്ലായിരുന്നുവെങ്കിൽ ഇന്ന് ഈ കഥകളിക്കാരി ഉണ്ടാവുമായിരുന്നില്ല. സർജറിയിലേക്ക് പോയാൽ തിരിച്ചു വരാൻ ബുദ്ധിമുട്ടായിരുന്നു എന്ന അവസ്ഥയായിരുന്നു. ഈ സമയത്ത് അദ്ദേഹമാണ് ഡോക്ടറോട് പറഞ്ഞ് ആയുർവേദം ട്രൈ ചെയ്യാൻ തീരുമാനമെടുത്തത്. ഭാഗ്യം കൊണ്ട് ഞാൻ നടന്നു.

ഇത് ഞാൻ ഒരിക്കലും മറക്കില്ല. എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് ലാൽ സർ. കൂടാതെ അന്ന് ഞാൻ സിനിമയിലോ സീരിയലിലോ ഒന്നും അഭിനയിച്ചിട്ടില്ല. എന്നിരുന്നാലും ഇടവേള ബാബു ചേട്ടൻ കാര്യങ്ങളെല്ലാം വിളിച്ച് അന്വേഷിക്കുമായിരുന്നു. അന്നു തൊട്ടുള്ള ബന്ധമാണ് ഞങ്ങൾ. ഞാൻ അമ്മയിലെ മെമ്പർ പോലുമല്ല, എന്നിരുന്നാലും എന്ത് ആവശ്യമുണ്ടെങ്കിലും എനിക്ക് ബാബു ചേട്ടനെ വിളിക്കാം”- സ്നേഹ ശ്രീകുമാർ പറഞ്ഞു.

More in Actor

Trending

Recent

To Top