Connect with us

സിനിമയിൽ അഭിനയിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം, അങ്ങനെ ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളൂ; സ്നേഹ മാത്യു

Movies

സിനിമയിൽ അഭിനയിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം, അങ്ങനെ ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളൂ; സ്നേഹ മാത്യു

സിനിമയിൽ അഭിനയിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം, അങ്ങനെ ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളൂ; സ്നേഹ മാത്യു

മോഡലിംഗിലൂടെ സിനിമയിലെത്തിയ താരമാണ് സ്നേഹ മാത്യു. ചില സിനിമകളിൽ വളരെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും രോമാഞ്ചം എന്ന സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധനേടിയത് സൂപ്പർ ഹിറ്റായ ചിത്രത്തിൽ പൂജ എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിച്ചത്. മുൻപ് നിരവധി സിനിമകളിൽ വളരെ ചെറിയ വേഷങ്ങളിൽ എത്തിയിട്ടുണ്ട് സ്നേഹ എന്നാൽ ശ്രദ്ധേയമായൊരു വേഷം ലഭിക്കുന്നത് രോമാഞ്ചത്തിലൂടെയാണ്. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് താരം. സ്നേഹയുടെ ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ പലപ്പോഴും വൈറലാകാറുണ്ട്.

ഇപ്പോഴിതാ, സിനിമയിൽ അവസരങ്ങൾക്കായി ശ്രമിക്കുന്ന പെൺകുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് സ്നേഹ. സിനിമയിൽ അഭിനയിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം. അങ്ങനെ ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളൂ എന്നാണ് സ്നേഹ പറയുന്നത്. ഇന്ത്യൻ സിനിമ ഗ്യാലറിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. നോ പറഞ്ഞ് നിൽക്കുന്നത് കൊണ്ടാണ് തനിക്ക് അവസരങ്ങൾ ഇല്ലാത്തതെന്ന് സ്നേഹ പറയുന്നു.

‘പ്ലസ് വൺ, പ്ലസ് ടു കാലഘട്ടം മുതൽ അഭിനയത്തിലേക്ക് വരാൻ ശ്രമിക്കുന്നുണ്ട്. അന്ന് എനിക്ക് സിനിമ മേഖലയെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. മോശം അനുഭവങ്ങളെ പറ്റിയൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ കൂടുതൽ കോൺടാക്ടുകൾ ഒക്കെ വന്ന് തുടങ്ങിയപ്പോഴാണ് അത് മനസിലായത്. നോ പറഞ്ഞു നിൽക്കുന്നവർ സിനിമകൾ ലഭിക്കാൻ ബുദ്ധിമുട്ടാണ് ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും. കഴിവ് നോക്കി സിനിമയിലേക്ക് എടുക്കുന്നവർ വളരെ കുറവാണ്. ഒരു പത്ത് ശതമാനമേ ഉണ്ടാവുകയുള്ളു,’

‘എന്നെ പോലെയുള്ള പുതിയ ആളുകൾ എല്ലാം ഇത് നേരിടുന്നുണ്ട്. നേർവഴിക്ക് പോകാൻ ആഗ്രഹിക്കുന്ന നമ്മളെയൊന്നും അവർക്ക് ആവശ്യമില്ല. അവർക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന് നോക്കിയാണ് കാസ്റ്റ് ചെയ്യുന്നത്. ഇങ്ങനെയാണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു. നോ പറഞ്ഞത് കൊണ്ടാണ് ഇങ്ങനെ. അല്ലെങ്കിൽ ഇപ്പോൾ എത്ര സിനിമകൾ ചെയ്യാമായിരുന്നു. അഡ്ജസ്റ്റ് ചെയ്യണമെന്ന് തുടർച്ചയായി കേൾക്കുമ്പോൾ നമ്മൾ വെറുത്തു പോകും,’

‘നല്ല ആളുകളുണ്ട്. പക്ഷേ വളരെ കുറവാണ്. അതിലേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്. അതുപോലെ ഒന്നോ രണ്ടോ സിനിമ ചെയ്തത് കൊണ്ടും ഇതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. ആദ്യമൊരു അവസരം ലഭിച്ചാലും പിന്നീടും ഈ പ്രശ്നങ്ങൾ ഉണ്ടാകും. അഡ്ജസ്റ്റ് ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളു എന്ന സാഹചര്യമാണ്’, സ്നേഹ പറയുന്നു.

ബോൾഡ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കാരണം നേരിടേണ്ടി വന്നിട്ടുള്ള മോശം കമന്റുകളെ കുറിച്ചും മോശം അനുഭവങ്ങളെ കുറിച്ചും സ്നേഹ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. കാറിൽ യാത്ര ചെയ്യുമ്പോൾ ഒരാൾ മോശമായി പെരുമാറിയിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം ആയിരുന്നു അത്. ബോഡി ലാങ്ക്വേജ് കൊണ്ട് നമുക്ക് താൽപര്യമില്ലെന്ന് അപ്പോൾ തന്നെ കാണിച്ചിരുന്നു. ഫോഴ്സ്‍ഫുള്ളി ഒന്നും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ഈ ഫീൽഡിൽ നിൽക്കുന്നത് കൊണ്ട് അതിനൊക്കെ തയ്യാറാവുമെന്ന ചിന്തയാണ് ആളുകൾക്ക്.മോശം കമന്റുകൾ ഇതിന്റെ ഭാഗമാണെന്ന് കണ്ട് വിടാറാണ് പതിവ്. ഒരുപാട് മോശമാണെങ്കിൽ അവരെ റിപ്പോർട്ട് ചെയ്യും അല്ലെങ്കിൽ ബ്ലോക്ക് ചെയ്യും. ബ്ലോക്ക് ലിസ്റ്റ് വളരെ വലുതാണ്. സെലിബ്രിറ്റികൾ അടക്കം അതിലുണ്ടെന്ന് സ്നേഹ പറയുന്നു. അഭിനയമോഹം മാത്രമാണ് ഉണ്ടായിരുന്നതെന്നും മോഡലിങ്ങിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും ബോൾഡ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നുണ്ട് എന്ന് കരുതി ബോൾഡ് സിനിമകൾ ചെയ്യാൻ താത്പര്യം ഇല്ലെന്നും താരം വ്യകത്മാക്കി.

‘ഫോട്ടോകൾ എപ്പോൾ വേണമെങ്കിലും നമുക്ക് കളയാം. പക്ഷെ സിനിമ ചരിത്രത്തിന്റെ ഭാഗമാണ്. അത് എന്നും അവിടെ ഉണ്ടാകും. അത് മാത്രമല്ല, സിനിമയിൽ എന്റെ റിയൽ ലൈഫിനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം. മോഡേൺ വേഷങ്ങൾ ചെയ്യാം. പക്ഷേ സിനിമയിൽ പക്കാ ബോൾഡ് വേഷങ്ങൾ താത്പര്യമില്ല. ബോൾഡ് ഷൂട്ടുകൾ ചെയ്യുന്നത് കൊണ്ട് അത്തരത്തിൽ ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ട്’, സ്നേഹ പറഞ്ഞു.

More in Movies

Trending