Connect with us

56ാം ജന്മദിനം; കൃഷ്ണകുമാറിന് ഗണപതി വിഗ്രഹം സമ്മാനിച്ച് സ്മൃതി ഇറാനി

Malayalam

56ാം ജന്മദിനം; കൃഷ്ണകുമാറിന് ഗണപതി വിഗ്രഹം സമ്മാനിച്ച് സ്മൃതി ഇറാനി

56ാം ജന്മദിനം; കൃഷ്ണകുമാറിന് ഗണപതി വിഗ്രഹം സമ്മാനിച്ച് സ്മൃതി ഇറാനി

മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിറന്നാളിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രി സ്മൃതി ഇറാനി. മധുരം നല്‍കിയതിനൊപ്പം മനോഹരമായ ഗണപതി വിഗ്രഹവും സ്മൃതി ഇറാനി കൃഷ്ണകുമാറിന് പിറന്നാള്‍ സമ്മാനമായി നല്‍കി. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്ക് വച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

നമസ്‌കാരം സഹോദരങ്ങളെ

ഈ സുന്ദര ഭൂമിയില്‍ ഇന്ന് 56 വര്‍ഷം തികച്ചു.. ദൈവത്തോട് നന്ദി ഒപ്പം സന്തോഷവും.. ആഘോഷങ്ങള്‍ ഒന്നുമില്ല.. വീട്ടിലാണെങ്കില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുമായിരുന്നു.
ഡല്‍ഹിയിലായതിനാല്‍ ഇന്ന് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ പ്രിയ സഹോദരി ശ്രീമതി സ്മൃതി ഇറാനിയുടെ വസതിയില്‍ പോയിരുന്നു . കുറേ നേരം സംസാരിച്ചിരുന്നു.. കൂടുതലും കുടുംബകാര്യങ്ങള്‍..

ഇന്ന് പിറന്നാള്‍ ആയതിനാല്‍ മധുരവും, സമ്മാനമായി ഒരു മനോഹരമായ ഗണപതി വിഗ്രഹവും തന്നു. വളരെ പോസിറ്റീവും, അസാമാന്യമായ കഴിവും ഉള്ള സ്മൃതി ഇറാനി അതി ശക്തമായ തിരിച്ചു വരവ് നടത്തും. ഭാവിയില്‍ ബിജെപി യുടെ ഏറ്റവും ശക്തരില്‍ ഒരാളും, ഭരണത്തില്‍ വളരെ ഉയര്‍ന്ന പദവികളില്‍ എത്തുമെന്നും മനസ്സ് പറഞ്ഞു..വളരെ സന്തോഷത്തോടെ സ്മൃതിജിയുടെ വീട്ടില്‍ നിന്നും ഇറങ്ങി.

പക്ഷെ എന്നേക്കാള്‍ ഇന്ന് സന്തോഷിച്ചത് സിന്ധു ആയിരുന്നു. സ്മൃതിജിയുടെ കടുത്ത ആരാധികയായ സിന്ധുവിനോട് കുറേ നേരം ഫോണിലൂടെ സംസാരിച്ചതിന്റെ സന്തോഷം..
ഇതിനിടെ വളരെ അധികം ആളുകള്‍ കൊല്ലത്തു നിന്നും, തിരുവനന്തപുരത്ത് നിന്നും ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പിറന്നാള്‍ ആശംസകള്‍ അറിയിച്ചതിനു നന്ദി.. ഏവര്‍ക്കും നന്മകള്‍ നേരുന്നു.. എന്നാണ് കൃഷ്ണകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

More in Malayalam

Trending

Recent

To Top