Malayalam Breaking News
സ്മൃതി ഇറാനിയെ ആന്റി എന്നു വിളിച്ചതില്‍ ക്ഷമ ചോദിച്ച് ജാന്‍വി കപൂർ
സ്മൃതി ഇറാനിയെ ആന്റി എന്നു വിളിച്ചതില്‍ ക്ഷമ ചോദിച്ച് ജാന്‍വി കപൂർ
സ്മൃതി ഇറാനിയെ ആന്റി എന്നു വിളിച്ചതില്‍ ക്ഷമ ചോദിച്ച് ജാന്‍വി കപൂർ
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബോളിവുഡ് താരം ജാന്‍വി കപൂറുമൊത്തുള്ള കുറച്ച് നിമിഷങ്ങളാണ് പങ്കു വച്ചിരിക്കുന്നത്. രസകരമായ അടിക്കുറിപ്പോടെയുള്ള ഇരുവരും തമ്മിലുള്ള ബൂമറിങ്ങ് വീഡിയോ നിമിഷ നേരം കൊണ്ടാണ് ഏവരും ഏറ്റെടുത്തത്.
തുടര്‍ച്ചയായി തന്നെ ആന്റി എന്ന് വിളിച്ചതിന് ജാന്‍വി കപൂര്‍ ക്ഷമ ചോദിക്കുമ്ബോള്‍ ആരോ പകര്‍ത്തിയ നിമിഷം എന്ന അടിക്കുറിപ്പോടെയാണ് സ്മൃതി ഇറാനി വീഡിയോ പങ്കുവച്ചിരുന്നത്. ഇതോടൊപ്പം ക്ഷമ ചോദിക്കുന്ന ജാന്‍വിയോട് അതൊന്നും പ്രശ്നമില്ല കുട്ടി എന്ന മറുപടി നല്‍കുന്നതും സ്മൃതിയുടെ പോസ്റ്റില്‍ കാണാമായിരുന്നു. നിരവധി ആളുകളാണ് പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. ഏഴു മണിക്കൂറ് മുന്‍പ് ഇട്ട വീഡിയോ രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ ഇതുവരെ കണ്ടുകഴിഞ്ഞു.
പഴയ ഹിന്ദി സീരിയൽ നടിയാണ് സ്മൃതി ഇറാനി. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് നടിയും മോഡലുമായ ജാൻവി കപൂർ.
smrithi irani with jhanvi kapoor
