Actor
കോടികളുടെ ഷോ ഒഴിവാക്കി.. മഞ്ജു തേടിപ്പോയത് അയാളെ ; ഇനി ഒന്നും തിരിച്ചുകിട്ടില്ല! തേങ്ങിക്കരഞ്ഞ് മഞ്ജു വാര്യർ…
കോടികളുടെ ഷോ ഒഴിവാക്കി.. മഞ്ജു തേടിപ്പോയത് അയാളെ ; ഇനി ഒന്നും തിരിച്ചുകിട്ടില്ല! തേങ്ങിക്കരഞ്ഞ് മഞ്ജു വാര്യർ…
മലയാളികൾക്ക് മഞ്ജുവിന്റെ സിനിമകളിൽ ഇഷ്ട്ടപ്പെട്ട ചിത്രങ്ങൾ സല്ലാപവും കന്മദവും ആയിരിക്കും കൂടുതൽ. ദിലീപും മോഹൻലാലും എല്ലാം മഞ്ജുവിന്റെ അന്നത്തെ മികച്ച ജോഡികളായിരുന്നു. മലയാളികളുടെ എന്നത്തേയും പ്രിയപ്പെട്ട സംവിധായകൻ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കന്മദം. മഞ്ജുവാര്യർ, മോഹന്‍ലാല്‍ എന്നിവരുടെ എന്നത്തേയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്ന്.
മാത്രമല്ല മഞ്ജു വാര്യറുടെ അഭിനയ ജീവിതത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന കഥാപാത്രമായിരുന്നു കന്മദത്തിലെ ഭാനു. സിനിമ പോലെത്തന്നെ ചിത്രത്തിന്റെ ലൊക്കേഷനും അന്ന് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മലമ്പുഴയിലെ കന്മദം ഷൂട്ട് ചെയ്ത പ്രദേശങ്ങങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കല്‍ എത്തുകയും ഒരു കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇന്ന് വീണ്ടും ഇതാ സിദ്ദു പനക്കലിന് ഒപ്പം ആ ലൊക്കേഷൻ കാണാൻ വർഷങ്ങൾക്ക് ശേഷം മഞ്ജുവും എത്തിയിരിക്കുകയാണ്. സിദ്ദുവാണ് ഈ നിമിഷങ്ങൾ കോർത്തിണക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പഴയ കാലഘട്ടത്തിലെ ഓർമകളിലേക്ക് എത്തിയപ്പോൾ മഞ്ജുവിന്റെ മുഖത്തെ ആ സന്തോഷം ഈ ചിത്രങ്ങളിൽ നിന്നും കാണാം.
ഒരുപക്ഷേ സല്ലാപം കന്മദം സിനിമകളിലൂടെ മഞ്ജുവിന് നൽകിയ മലയാളികളുടെ മനസ്സിലെ സ്ഥാനം ആർക്കും മായ്ക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. ഇന്ന് അതെ ഇടത്തിൽ നിൽക്കുമ്പോൾ മഞ്ജുവിന്റെ മുഖത്തെ സന്തോഷവും വേദനയും കണമെന്നാണ് ആരാധകർ പറയുന്നത്. വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച വിടുതലൈ 2 ന്റെ ട്രൈലെർ ലോഞ്ച് പോലും മാറ്റിവെച്ചാണ് മഞ്ജുവിന്റെ ഈ യാത്ര.
സിദ്ദുവിന്റെ വാക്കുകൾ
പാലക്കാട് “എമ്പുരാൻ” സിനിമയുടെ ഷൂട്ടിഗിന് വന്ന ഞാൻ ആറു ദിവസം മുൻപ് കന്മദം ഷൂട്ട് ചെയ്ത കവ എന്ന ലൊക്കേഷനിൽ പോയ അനുഭവം fb യിൽ പങ്കുവെച്ചിരുന്നു. എന്റെ എഫ് ബി പോസ്റ്റ് മഞ്ജു കണ്ടിട്ടുണ്ടായിരുന്നില്ല. സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ അത് മഞ്ജുവിന് അയച്ചുകൊടുത്തു. മഞ്ജു അത് എനിക്ക് അയച്ചുതന്ന് ആ ലൊക്കേഷൻ വീണ്ടും കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.
മഞ്ജു ആദ്യം നായികയായി അഭിനയിച്ച സല്ലാപം എന്ന പടത്തിന്റെ കൺട്രോളർ ഞാനായിരുന്നു. അന്നുമുതൽ ഇന്നുവരെ മുറിഞ്ഞു പോകാത്ത ബന്ധമാണ് മഞ്ജുവും കുടുംബവുമായി.
ഇന്ന് ഷൂട്ടിങ്ങിനു വരുന്ന വഴിക്ക് ഞാനും മഞ്ജുവും കൂടി ആ ലൊക്കേഷനിൽ പോയി. തന്റെ കരിയറിലെ ഒന്നാംതരം വേഷങ്ങളിൽ ഒന്നായ കന്മദത്തിലെ ഭാനുവിനെയും ലോഹി സാറിനെയും ലാലേട്ടനെയും കന്മദത്തിന്റെ നിർമ്മാതാവ് സുചിത്രചേച്ചിയെ പറ്റിയൊക്കെ ഓർക്കാനും ആ ഓർമ്മകളിൽ 26 വർഷം പിറകോട്ട് സഞ്ചരിക്കാനുമൊക്കെ മഞ്ജുവിന് കഴിഞ്ഞിരിക്കും. ആ ലൊക്കേഷനിലെ കുറച്ച് നിമിഷങ്ങളാണ് ഈ ഫോട്ടോകളിൽ..- സിദ്ദു കുറിച്ചു
