ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ,ഞങ്ങളുടെ നിലനില്‍പ്പിന് കാരണം ; കുറിപ്പുമായി സിതാര കൃഷ്ണകുമാർ
മലയാള സിനിമയുടെ ഒരു കംപ്ലീറ്റ് പാക്കേജാണ് സിതാര കൃഷ്ണകുമാർ. ഗായികയായും അഭിനേതാവായും സംഗീത സംവിധായികയായും ചടുല താളത്തിനൊത്ത് ഗ്രേസ്ഫുള്ളായ ചുവടുവെച്ച് അഗ്രഗണ്യയായ നർത്തകിയായും തൻ്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു സിതാര കൃഷ്ണകുമാർ
റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥിയായും സിതാര എത്തിയിരുന്നു. അന്ന് മത്സരിക്കാനായിരുന്നുവെങ്കില് ഇന്ന് വിധികര്‍ത്താവായാണ് ഗായിക എത്തുന്നത്. മകളായ സാവന്‍ റിതുവെന്ന സായുവിനൊപ്പമായും സിതാര എത്താറുണ്ട്. അമ്മയെപ്പോലെ തന്നെ മോളും പാട്ടിനോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ സിതാര പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മകളെക്കുറിച്ച് പറഞ്ഞുള്ള പുതിയ പോസ്റ്റും ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.
രണ്ട് വ്യത്യസ്തമായ പ്രഭാതങ്ങള്‍ എന്ന ക്യാപ്ഷനോടെയായാണ് സിതാര എത്തിയത്. അതിരാവിലെ പുറത്തേക്ക് പോവാനുണ്ടായിരുന്നു. അതിനാല്‍ സായുവിനെ ഉണര്‍ത്താതെ അരികില്‍ പോയി ഓമനിക്കുകയായിരുന്നു സിതാര. മകളെ കെട്ടിപ്പിടിച്ച് സ്നേഹം അറിയിക്കുകയായിരുന്നു സിതാര. സായുവിന് കാണിച്ചുകൊടുക്കാനായി അമ്മ ഈ വീഡിയോ ഷൂട്ട് ചെയ്ത് വെച്ചിരുന്നു.
കച്ചേരി കഴിഞ്ഞ് വളരെ വൈകി വീട്ടിലെത്തിയപ്പോള്‍ രാവിലെ എഴുന്നേറ്റില്ലായിരുന്നു. സ്കൂളില്‍ പോവുന്നതിന് മുന്‍പായി അമ്മയ്ക്കരികിലേക്കെത്തി ഉമ്മ വെച്ച് റ്റാറ്റ പറഞ്ഞ് പോവുകയായിരുന്നു സായു. അമ്മയുടെ ഫോണില്‍ അവള് തന്നെയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. അമ്മയെ എഴുന്നേല്‍പ്പിക്കാതെ ഉമ്മ വെച്ച് കെട്ടിപ്പിടിക്കുന്ന സായുവിനെയാണ് വീഡിയോയില്‍ കാണുന്നത്.
ഈ രണ്ട് വീഡിയോയും ഷൂട്ട് ചെയ്യുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന ഒരാളുണ്ട് എന്റെ അമ്മ, അവളുടെ അമ്മൂമ്മ. അമ്മയില്ലെങ്കില്‍ ഞങ്ങള്‍ ഒന്നുമല്ല. പാട്ട് പഠിച്ചതും പാടാന്‍ പോവുന്നതും യാത്ര ചെയ്യുന്നതുമെല്ലാം അമ്മ കൂടെയുള്ളതിനാലാണ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അമ്മ തന്നെയാണ്. ഞങ്ങളുടെ നിലനില്‍പ്പിന് കാരണം അമ്മ തന്നെയാണെന്നുമായിരുന്നു സിതാര കുറിച്ചത്.
ജീവിതത്തിലെ ഏറ്റവും മനോഹരമായ സൈക്കിളാണ് അമ്മയെന്നായിരുന്നു ശില്പ ബാല പറഞ്ഞത്. വീണ നായരും പോസ്റ്റിന് താഴെയായി സ്നേഹം അറിയിച്ചെത്തിയിരുന്നു. ഇതുപോലെ നന്മ മാത്രമുള്ള അമ്മയും മോളും. പ്രപഞ്ചം സമൃദ്ധമായി അനുഗ്രഹിച്ച് കൊണ്ടിരിക്കുന്ന നല്ല മനുഷ്യര്‍,നല്ലതേ വരൂയെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.
