Malayalam
സംവിധായകൻ സിൻ്റോ സണ്ണി അഭിനയ രംഗത്തേയ്ക്ക്; സോഷ്യൽ മീഡിയയിൽ വൈറലായി മ്യൂസിക്ക് ആൽബം
സംവിധായകൻ സിൻ്റോ സണ്ണി അഭിനയ രംഗത്തേയ്ക്ക്; സോഷ്യൽ മീഡിയയിൽ വൈറലായി മ്യൂസിക്ക് ആൽബം

പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ സിൻ്റോ സണ്ണി അഭിനയ രംഗത്തേയ്ക്ക്. ഇപ്പോൾ പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രം സംവിധാനം ചെയ്തു വരികയുമാണ് അദ്ദേഹം. ഈ അവസരത്തിലാണ് സിൻ്റോ സണ്ണി ഒരു മ്യൂസിക്ക് ആൽബത്തിൽ നായകനായി അഭിനയിക്കുന്നത്.
നവാഗതനായ ബിനു മാധവ് ആണ് ഈ മ്യൂസിക്ക് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ഈ മ്യൂസിക്ക് ആൽബം പ്രണയത്തിൻ്റെ ദിനമായി കണക്കാക്കുന്ന വാലൻ്റൈയിൻസ് ഡേയായ ഫെബ്രുവരി പതിനാല് വെള്ളിയാഴ്ച്ച പുറത്തുവിട്ടിരിക്കുന്നു.
ശശിയും ശകുന്തളയും എന്ന ചിത്രത്തിലെ നായികയായ നെഹയാണ് ഈ ആൽബത്തിലെ നായിക. പ്രണയിക്കുന്നവർക്കും, പ്രണയിച്ചിട്ടുള്ളവർക്കും, ഇനി പ്രണയിക്കുന്ന വർക്കും ഏറെ കൗതുകമായിട്ടാണ് ഈ ആൽബം പുറത്തിറങ്ങിയിരിക്കുന്നത്. സോഷ്യൽ മീഡിയായിൽ വലിയ സ്വീകരണമാണ് ഈ ആൽബത്തിനു ലഭിക്കുന്നതെന്നും പ്രശസ്ത പിആർഓ വാഴൂർ അറിയിച്ചു.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളായ കോകിലയെയാണ് നടൻ വിവാഹം ചെയ്തത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം....
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....