‘ആ അത്ഭുതം എന്റെ ജീവിതത്തില്‍ സംഭവിച്ചു ; സന്തോഷ നിമിഷം പങ്കുവെച്ച് സിനിഷ ചന്ദ്രന്‍
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന നീലക്കുയില്‍ എന്ന സീരിയലിലൂടെയാണ് സിനിഷ ചന്ദ്രന്‍ എന്ന നടി പ്രേക്ഷകര്‍ക്ക് പരിചിതയായത്. പിന്നീട് കാര്‍ത്തിക ദീപം എന്ന സീരിയലിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ് സിനിഷ. ലൊക്കേഷനില്‍ നിന്നുള്ള രസകരമായ റീല്‍ വീഡിയോസ് സിനിഷ സ്ഥരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. സഹതാരങ്ങള്‍ക്കൊപ്പമുള്ള അത്തരം റീല്‍ വീഡിയോസ് പെട്ടന്ന് ശ്രദ്ധ നേടാറും ഉണ്ട്.
എന്നാല്‍ ഏറ്റവും ഒടുവില്‍ സിനിഷ പങ്കുവച്ച പോസ്റ്റ് സഹതാരങ്ങള്‍ക്കൊപ്പം ഉള്ളതല്ല, സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രമാണ്. ‘ആ അത്ഭുതം എന്റെ ജീവിതത്തില്‍ സംഭവിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് സിനിഷ ഫോട്ടോ ഫഹ്കുവച്ചരിയ്ക്കുന്നത്. ഫാന്‍ ഗേള്‍ മൂവ്‌മെന്റ് ആണെന്നും നടി പറയുന്നുണ്ട്.
സിനിഷയ്ക്ക് മമ്മൂട്ടി ചിത്രത്തില്‍ അവസരം ലഭിച്ചോ, സിനിമയിലേക്ക് മാറിയോ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. കാരണം അത്രയും സാധാരണമായ ഫോട്ടോ ആണ് സിനിഷ പങ്കുവച്ചിരിയ്ക്കുന്നത്. ഒരു പരിപാടിയ്ക്ക് പങ്കെടുക്കുന്നതിന് ഇടയില്‍ എടുത്ത ചിത്രം ആവാനുള്ള സാധ്യതയൊന്നും ഇല്ല. ഏതോ ഒരു ലൊക്കേഷന്‍ ചിത്രം ആണെന്നാണ് തോന്നുന്നത്.
കമന്റുകള്‍ക്കിടയില്‍ ഒരു രസകരമായ കമന്റുമായി നടന്‍ നിഥിന്‍ പി ജോസഫ് എത്തിയിട്ടുണ്ട്. നീലക്കുയില്‍ എന്ന സീരിയലില്‍ സിനിമഷയുടെ പെയര്‍ ആയി എത്തിയ നടനാണ് നിഥിന്‍. ‘നീ മമ്മൂക്കയോട്, മമ്മൂക്കയുടെ നരസിംഹമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പടം എന്ന് വല്ലതും പറഞ്ഞോ’ എന്ന് ചോദിച്ചുകൊണ്ടാണ് നിഥിന്റെ കമന്റ്. അത്തരം എന്തോ മണ്ടത്തരം നേരത്തെ സിനിഷ പറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട് എന്ന് കമന്റില്‍ നിന്നും വ്യക്തം. എന്നാല്‍ അതിന് നടി മറുപടിയൊന്നും കൊടുത്തതായി കാണുന്നില്ല.
