Connect with us

പരമ്പരാഗത മുസ്ലീം തൊപ്പിയിട്ട് പ്രാര്‍ത്ഥിക്കുന്ന ചിത്രവുമായി ഈദ് ആശംസിച്ച് ഷാന്‍ മുഖര്‍ജി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

News

പരമ്പരാഗത മുസ്ലീം തൊപ്പിയിട്ട് പ്രാര്‍ത്ഥിക്കുന്ന ചിത്രവുമായി ഈദ് ആശംസിച്ച് ഷാന്‍ മുഖര്‍ജി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പരമ്പരാഗത മുസ്ലീം തൊപ്പിയിട്ട് പ്രാര്‍ത്ഥിക്കുന്ന ചിത്രവുമായി ഈദ് ആശംസിച്ച് ഷാന്‍ മുഖര്‍ജി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ബോളിവുഡ് സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ മനസിലിടം നേടിയ, നിരവധി ആരാധകരുള്ള ഗായകനാണ് ഷാന്‍ മുഖര്‍ജി. കഴിഞ്ഞ ദിവസം താരം ഈദ് ദിനത്തില്‍ ആശംസ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റ് വൈറലായി മാറിയിരുന്നു. പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. അതിന് താരം തന്നെ മറുപടി നല്‍കുകയും ചെയ്തിരുന്നു.

പരമ്പരാഗത മുസ്ലീം തൊപ്പിയിട്ട് പ്രാര്‍ത്ഥിക്കുന്ന ചിത്രം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്താണ് ഷാന്‍ ഈദ് ആശംസ നേര്‍ന്നത്. എന്നാല്‍ തിരിച്ചു ആശംസകള്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ഈ പോസ്റ്റിന് അടിയില്‍ ഹിന്ദുവായിരുന്നിട്ടും മുസ്ലീം വേഷത്തില്‍ ഈദ് മുബാറക് ആശംസിച്ചതിന് താരത്തെ ട്രോളുകയും മറ്റും ചെയ്യുന്ന വിദ്വേഷ കമന്റുകളാണ് ഷാന്റെ പോസ്റ്റിന് അടിയില്‍ കമന്റ്‌സ് വിഭാഗത്തില്‍ നിറഞ്ഞത്.

വിദ്വേഷ കമന്റ് കൂടിയതോടെ തന്റെ ഭാഗം വിശദീകരിച്ച് ഒരു വീഡിയോയുമായി എത്തി. ഇത്തരം പ്രചാരണത്തോട് മിണ്ടാതിരിക്കുന്ന ഒരാളല്ല ഞാനെന്ന് ഷാന്‍ പിന്നീട് ട്രോളുകളോട് പ്രതികരിച്ചു. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കാനാണ് ഞാന്‍ പഠിച്ചതെന്നും ഷാന്‍ പറയുന്നു. ഒപ്പം ഈദ് ആശംസ നേര്‍ന്ന പോസ്റ്റിന്റെ കമന്റ് ചെയ്യാനുള്ള ഫീച്ചര്‍ ഷാന്‍ അടച്ചുവച്ചിരിക്കുകയാണ്.

‘കരം കര്‍ദെ’ എന്ന തന്റെ മ്യൂസിക് വീഡിയോയില്‍ മൂന്ന് വര്‍ഷം മുമ്പുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തതെന്ന് ഷാന്‍ പറഞ്ഞു. ‘ഞാന്‍ ഹിന്ദുവാണ്, ഞാനൊരു ബ്രാഹ്മണനാണ്. കുട്ടിക്കാലം മുതല്‍ എല്ലാ ഉത്സവങ്ങളും ആഘോഷിക്കാനും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും എന്നെ പഠിപ്പിച്ചു. എന്റെ വിശ്വാസം അതാണ്. ഓരോ ഇന്ത്യക്കാരനും വിശ്വസിക്കേണ്ടത് ഇതാണ്. ബാക്കിയൊക്കെ നിങ്ങളുടെ ചിന്തയാണ്. എല്ലാവര്‍ക്കും മുബാറക്’ ഗായകന്‍ പറയുന്നു. ഈ പോസ്റ്റിന് വന്ന പ്രതികരണങ്ങള്‍ തന്നെ ഞെട്ടിച്ചെന്നും ഗായകന്‍ പറയുന്നു.

More in News

Trending

Recent

To Top