Malayalam
ഗായകന് ഹരിശ്രീ ജയരാജ് അന്തരിച്ചു; വി പറഞ്ഞത് ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരം നേടിയ ഗായകന്
ഗായകന് ഹരിശ്രീ ജയരാജ് അന്തരിച്ചു; വി പറഞ്ഞത് ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരം നേടിയ ഗായകന്

പ്രശസ്ത ഗായകന് ഹരിശ്രീ ജയരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 54 വയസായിരുന്നു. ആലുവ അശോകപുരം സ്വദേശിയാണ് ഹരിശ്രീ ജയരാജ്. കലാഭവന്‍, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജയറാം നായകനായി പുറത്തിറങ്ങിയ കുടുംബശ്രീ ട്രാവല്‍സ്’ സിനിമയിലെ ‘ തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. സംഗീത ലോകത്തെ സമഗ്ര സംഭാവനയ്ക്ക് നല്കുന്ന തിരുവനന്തപുരം ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പുരസ്കാരമായ ജെ.സി ഡാനിയേല്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തെത്തുന്ന അല്ലു അര്‍ജുന്റെ ചിത്രങ്ങളിലും ഹരിശ്രീ ജയരാജ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് ആലുവ തോട്ടക്കാട്ടുകര എന്‍എസ്എസ് ശ്മശാനത്തില്‍ വച്ച് നടക്കും.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...