Connect with us

നാല് മക്കളിൽ ആരോടാണ് ഏറ്റവും കൂടുതൽ സ്നേഹം; മറുപടിയുമായി സിന്ധു കൃഷ്ണ

Malayalam

നാല് മക്കളിൽ ആരോടാണ് ഏറ്റവും കൂടുതൽ സ്നേഹം; മറുപടിയുമായി സിന്ധു കൃഷ്ണ

നാല് മക്കളിൽ ആരോടാണ് ഏറ്റവും കൂടുതൽ സ്നേഹം; മറുപടിയുമായി സിന്ധു കൃഷ്ണ

പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടേയും മുപ്പതാം വിവാഹ വാർഷികം.

ഇതിന്റെ ഭാഗമായി വീട്ടിൽ നടന്ന ചെറിയ ആഘോഷത്തിന്റെ വീഡിയോയും കുടുംബം പങ്കുവെച്ചിരുന്നു. പിന്നാലെ വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറി വഴി സിന്ധു പ്രേക്ഷകരുടെ ചില ചോദ്യങ്ങൾക്ക് മറുപടിയും നൽകിയിരുന്നു. മൂത്തമകൾ അഹാനയുടെ വിവാഹത്തെ കുറിച്ചും രണ്ടാമത്തെ മകളുടെ വിവാഹശേഷമുള്ള മാറ്റങ്ങളെ കുറിച്ചും സിന്ധു സംസാരിച്ചു.

നാല് മക്കളിൽ ആരോടാണ് ഏറ്റവും കൂടുതൽ സ്നേഹം എന്നാരുന്നു ആദ്യത്തെ ചോദ്യം. അതിന് നാല് മക്കളും ഒരുപോലെ പ്രിയപ്പെട്ടവർ എന്നാണ് സിന്ധു പറഞ്ഞത്. എല്ലാവരേയും ഒരുപോലെ ഇഷ്ടമാണ്. ഒരേപോലെ എല്ലാവരുമായി ഞാൻ വഴക്കിടാറുണ്ട് പിണങ്ങാറുമുണ്ട് സ്നേഹിക്കാറുണ്ട് അടിയാകാറുണ്ട്. പക്ഷെ ഹൻസു കൊച്ചു ബേബിയായതുകൊണ്ട് കുറച്ച് പാർഷ്യാലിറ്റി ഹൻസുവിനോടുണ്ട്.

പക്ഷെ അവളേയും ഞാൻ വഴക്ക് പറയാറുണ്ടെന്ന് സിന്ധു പറയുന്നു. മൂത്തമകൾ അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ബന്ധുക്കളിൽ നിന്നും വരാറുണ്ടോയെന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. റിലേറ്റീവ്സ് ഒന്നും അമ്മുവിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കാറില്ല. എന്ത് ചോദിക്കാനാണ്..? അതൊക്കെ അവരവരുടെ ഇഷ്ടമല്ലേ എന്നാണ് സിന്ധു പ്രതികരിച്ചത്.

പിന്നീട് സിന്ധു പ്രതികരിച്ചത് ജീവിതത്തിൽ പഠിച്ച പാഠങ്ങൾ എന്തായിരുന്നുവെന്ന ചോദ്യത്തോടാണ്. ധാരാളം പാഠങ്ങൾ ജീവിതത്തിൽ നിന്നും പഠിച്ചിട്ടുണ്ട്. നമ്മുടെ ലൈഫിൽ നിന്ന് മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരുടെ ലൈഫിൽ നിന്നും പാഠങ്ങൾ പഠിച്ച് എടുക്കണം. എങ്ങനെ നല്ലൊരു മനുഷ്യനാകാം എന്നതിനെ കുറിച്ചെല്ലാം നമ്മൾ ചിന്തിക്കണം എന്നാണ് സിന്ധു പറഞ്ഞത്.

പിന്നീട് മൂന്നാമത്തെ മകൾ ഇഷാനി യുട്യൂബിൽ സജീവമായി വീഡിയോകൾ ഇടാത്തതിന് പിന്നിലെ കാരണവും ആരാധകർക്കുള്ള മറുപടിയായി സിന്ധു പറഞ്ഞു. ജീവിതത്തിൽ വ്യത്യസ്തമായി എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രം വീഡിയോ ചെയ്ത് ഇടാൻ താൽപര്യമുള്ളയാളാണ് ഇഷാനി. വെറുതെ വ്ലോഗുകൾ ചെയ്യാൻ അവൾക്ക് താൽപര്യമില്ല. വൈകാതെ വ്ലോഗുകൾ ഇഷാനി പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കാം സിന്ധു പറഞ്ഞു.

രണ്ടാമത്തെ മകൾ ദിയ വിവാഹിതയായശേഷം വീടിനുണ്ടായ മാറ്റം എന്താണെന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്. ഓസി ഇല്ലാത്ത വീട് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. കാരണം ഓസി എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ടെന്നാണ് സിന്ധു പറഞ്ഞത്. ഓസി കല്യാണം കഴിഞ്ഞ് പോയിയെന്ന് തോന്നാറില്ല. അവളുടെ ഫ്ലാറ്റ് പോലും വീടിനോട് വളരെ അടുത്താണ്. മിക്കപ്പോഴും ഓസി വീട്ടിലുണ്ട്.

അവളെ വീട്ടിൽ എപ്പോഴും കാണുന്നത് എനിക്കും സന്തോഷമാണ് സിന്ധു പറയുന്നു. കഴിഞ്ഞ ദിവസം ഗർഭിണിയായിരുന്നപ്പോൾ പകർത്തിയ ഒരു ചിത്രം സിന്ധു പങ്കിട്ടിരുന്നു. പ്രഗ്നൻസി ഫോട്ടോഷൂട്ടിന് സമാനമായ ഫോട്ടോ വൈറലായിരുന്നു. ആരെ ഗർഭിണിയായിരുന്നപ്പോൾ പകർത്തിയ ഫോട്ടോയായിരുന്നുവെന്ന ചോദ്യത്തിനും സിന്ധു മറുപടി നൽകി.

നീല സാരി ഫോട്ടോയിൽ എന്റെ വയറ്റിലുള്ളത് അമ്മുകുട്ടിയാണ്. ആദ്യത്തെ പ്രഗ്നൻസിക്കാണ് ഇതുപോലുള്ള ഫാൻസി ഫോട്ടോകൾ എടുക്കുന്നതും ഭർത്താവ് കഥാപാത്രം ഇത്തരത്തിൽ പോസ് ചെയ്യുന്നതുമെല്ലാം. മറ്റ് മൂന്നുപേരെയും ഗർഭിണിയായിരുന്നപ്പോൾ ഇത്തരത്തിലുള്ള ഫോട്ടോകൾ എനിക്കില്ല. കാരണം ആദ്യത്തെ കുട്ടിയെ നോക്കുന്നതും ജീവി‌ത പ്രാരാബ്ദങ്ങളുമായി ഫോട്ടോയെടുപ്പൊന്നും നടക്കുകയില്ലേ. ബൈ ചാൻസ് എടുത്ത ഫോട്ടോയാണ് താൻ പങ്കുവെച്ചതെന്നും സിന്ധു പറയുന്നു.

അതേസമയം, മലയാളത്തിൽ തിളങ്ങി നിൽക്കുന്ന അഹാന കരിയറിൽ ശ്രദ്ധ കൊടുക്കുന്നതിനാലാണ് വിവാഹത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. അതേസമയം അഹാനയും ഛായാഗ്രഹകൻ നിമിഷ് രവിയും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകളുമുണ്ട്. എന്നാൽ ഇന്നേവരെ അഹാന ഇത്തരം ഗോസിപ്പുകളോട് പ്രതികരിച്ചിട്ടില്ല.

More in Malayalam

Trending

Recent

To Top