Connect with us

ഫോട്ടോയ്ക്ക് കീഴില്‍ ചില സമയത്ത് കാണുന്ന കമന്റുകള്‍ വിവരിക്കാനാവില്ല,ഇത്രയും ഫസ്ട്രേറ്റഡാണോ ഇവരൊക്കെ എന്ന് തോന്നാറുണ്ട്; സിന്ധു കൃഷ്ണ

general

സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം. ഭാര്യ സിന്ധു കൃഷ്‍ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങിയവരെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും ഇവർ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി പേരാണ് യൂട്യുബിലും ഇൻസ്റ്റാഗ്രാമിലുമായി ഇവരെ പിന്തുടരുന്നത്.

ഇപ്പോഴിതാ തന്റെയും മക്കളുടെയും ചിത്രങ്ങള്‍ക്കും വീഡിയോക്കും താഴെ വരുന്ന മോശം കമന്റുകളോട് പ്രതികരിച്ച് സിന്ധു കൃഷ്ണ രംഗത്ത് . ഇടയ്ക്ക് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ വിവരിക്കാനാവില്ലെന്ന് സിന്ധു പറയുന്നു.

നെഗറ്റീവ് കണ്ടാല്‍ അത് നമ്മളെ ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ ഫോട്ടോയ്ക്ക് കീഴില്‍ ചില സമയത്ത് കാണുന്ന കമന്റുകള്‍ വിവരിക്കാനാവില്ല, എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നാറുണ്ട്. ഇത്രയും ഫസ്ട്രേറ്റഡാണോ ഇവരൊക്കെ എന്ന് തോന്നാറുണ്ട്. നെഗറ്റീവ് കണ്ടാല്‍ അത് ഞങ്ങളെ ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ട്.ബോഡി പാര്‍ട്സിനെക്കുറിച്ചൊക്കെ മോശം കമന്റുകള്‍ കണ്ടിട്ടുണ്ട്. ചാണകമെന്നോ, അതെന്നോ ഇതെന്നോ വന്നെഴുതിയാല്‍ എനിക്കൊന്നും തോന്നില്ല. ഞാനത് മൈന്‍ഡ് ചെയ്യില്ലെന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.

Continue Reading
You may also like...

More in general

Trending

Recent

To Top