Social Media
താൻ ഗർഭിണിയായിരുന്ന കാലഘട്ടത്തിലും വളകാപ്പ് ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു; സിന്ധു കൃഷ്ണ
താൻ ഗർഭിണിയായിരുന്ന കാലഘട്ടത്തിലും വളകാപ്പ് ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു; സിന്ധു കൃഷ്ണ
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. ആദ്യമായി അപ്പൂപ്പനും അമ്മൂമ്മയും ആവാൻ ഒരുങ്ങുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. സോഷ്യൽ മീഡിയയിലൂടെ താരകുടുംബം പങ്കുവെക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലാവുന്നത്.
നാല് മക്കളെ വളർത്തി വലുതാക്കിയതിനെക്കുറിച്ച് സിന്ധു കൃഷ്ണ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അമ്മയുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവും മക്കൾക്ക് വേണ്ടിയാണ് മാറ്റിവെച്ചതെന്ന് മൂത്ത മകൾ അഹാനയും ഒരിക്കൽ പറയുകയുണ്ടായി. ഇരുപതുകളുടെ തുടക്കത്തിൽ ആയിരുന്നു സിന്ധു കൃഷ്ണയുടെ വിവാഹം. കൃഷ്ണകുമാറിന് സിനിമ തിരക്കുകൾ ആയിരുന്നതുകൊണ്ട് തന്നെ നാല് പെൺമക്കളേയും ആരുടേയും സഹായമില്ലാതെ സിന്ധു ഒറ്റയ്ക്ക് തന്നെയാണ് പരിപാലിച്ചിരുന്നതും വളർത്തിയതും.
ആദ്യത്തെ മകളായ അഹാനയെ തങ്ങളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ കുഞ്ഞ് എന്നാണ് സിന്ധു വിശേഷിപ്പിക്കാറുള്ളത്. അഹാന ജനിച്ച് വൈകാതെ തന്നെ രണ്ടാമത്തെ മകൾ ദിയയും ശേഷം മൂന്നാമത്തെ മകൾ ഇഷാനിയും പിറന്നു. അഹാനയും സിന്ധുവിന്റെ ഇളയ മകൾ ഹൻസികയും തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. ദിയയുടെ പ്രഗ്നൻസി റിവീൽ ഫോട്ടോഷൂട്ട് ലണ്ടനിലായിരുന്നു. ഇപ്പോൾ ദിയ ഏഴാം മാസത്തിൽ ഗർഭിണിക്കും കുഞ്ഞിനും വേണ്ടി നടത്താറുള്ള പ്രത്യേക ചടങ്ങായ വളകാപ്പ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്.
ഒരു മാസം മുമ്പ് തന്നെ ദിയ അതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിന്ധു കൃഷ്ണയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താൻ ഗർഭിണിയായിരുന്ന കാലഘട്ടത്തിലും വളകാപ്പ് ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നുവെന്ന് പറയുകയാണ് സിന്ധു കൃഷ്ണ. തന്റെ മക്കളുടെ ഇരുപത്തിയെട്ട് ചടങ്ങ് പോലും ആഘോഷമായി നടത്തിയിട്ടില്ലെന്നും സിന്ധു പറയുന്നു.
ഓസിയുടെ വളകാപ്പിന് വേണ്ടി പുതിയ സാരിയൊന്നും ഞാൻ വാങ്ങിയിട്ടില്ല. എന്റെ സാരി ശേഖരത്തിലുള്ള ഇതുവരെ ഉപയോഗിക്കാത്തതിൽ നിന്നും ഒന്ന് എടുത്ത് ഉടുക്കാമെന്നാണ് കരുതുന്നത്. ചടങ്ങിന് വേണ്ടി പുതിയതായി ഒന്ന് വാങ്ങണമെന്ന് തോന്നുന്നില്ല. ഞാൻ ഗർഭിണിയായിരുന്ന സീസണിൽ ഇത്തരം പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല.
അന്നത്തെ ജീവിതം വളരെ വ്യത്യസ്തമായിരുന്നു. പ്രഗ്നൻസി ഫോട്ടോഗ്രഫി, ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് എന്നതൊന്നും ഉണ്ടായിരുന്നില്ല. പതിനഞ്ച് വർഷമെ ആയിട്ടുള്ളു ഇതൊക്കെ ആളുകൾക്ക് ഇടയിൽ കോമണായിട്ട്. ഇന്ത്യയിൽ ഇതൊക്കെ സർവസാധാരണമാകും മുമ്പ് വിദേശികൾ പ്രഗ്നൻസി ഫോട്ടോഗ്രഫി, ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് എന്നിവ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.
പ്രഗ്നൻസി ഫോട്ടോഗ്രഫി, ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് എന്നിവയെ കുറിച്ചൊന്നും ആ സമയത്ത് ഇവിടെ ആരും ചിന്തിച്ചിട്ട് കൂടിയില്ല. ഞാനൊക്കെ ചെയ്തിരുന്നത് കുഞ്ഞ് പിറന്ന് ഒരു മാസം കഴിയുമ്പോൾ സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കും. അങ്ങനെ മൂന്നാം മാസത്തിലും കുഞ്ഞ് കമിഴ്ന്ന് കിടക്കാൻ തുടങ്ങുമ്പോഴുമെല്ലാം എടുക്കും. പിറന്നാൾ സമയങ്ങളിലും ഫോട്ടോ എടുക്കും അത്രമാത്രം.
ഡ്രസ്സൊക്കെ ഇട്ട് പ്രഗ്നൻസി സമയത്തെ ഫോട്ടോഷൂട്ട് അന്ന് എനിക്കും ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഇപ്പോൾ തോന്നിപ്പോകുന്നു. എനിക്ക് നാല് തവണ അത് ചെയ്യാൻ കഴിയുമായിരുന്നു. എന്റെ ലൈഫിൽ നടക്കാതെ പോയ ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ മക്കളുടെ ഇരുപത്തിയെട്ട് ചടങ്ങ് നടത്തിയിട്ടില്ല. ഞാനും മക്കളും മാത്രമായി ആ ചടങ്ങ് അങ്ങ് ചെയ്യുകയാണ് ചെയ്തത്. അമ്മുവിന്റെ ഇരുപത്തിയെട്ടിന് കിച്ചു ഷൂട്ടിങ് സെറ്റിലായിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല.
അതുപോലെ ഗർഭിണിയായിരുന്ന സമയത്ത് തന്നെ കുഞ്ഞിന്റെ ഇരുപത്തിയെട്ടിന് വേണ്ട ആഭരണങ്ങൾ ഞാൻ വാങ്ങിവെക്കുമായിരുന്നു. അങ്ങനെ ചെയ്യരുതെന്നാണ് പഴമക്കാർ പറയാറുള്ളത്. പക്ഷെ പ്രസവശേഷം എനിക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല. ആരും എന്നെ സഹായിക്കാനും ഉണ്ടാവില്ല. അതുകൊണ്ട് കൂടിയാണ് എല്ലാം ഞാൻ നേരത്തെ തന്നെ ചെയ്ത് വെച്ചിട്ട് പ്രസവത്തിന് പോകുന്നത് എന്നാണ് പഴയ ഓർമകൾ പങ്കുവെച്ച് സിന്ധു കൃഷ്ണ പറഞ്ഞത്.
അടുത്തിടെ സിന്ധു പങ്കുവെച്ച കശ്മീർ യാത്രയുടെ വീഡിയോയും വൈറലായിരുന്നു. മൂന്ന് മക്കൾക്കും തന്റെ രണ്ട് കൂട്ടുകാരികൾക്കുമൊപ്പമാണ് യാത്ര. കൂട്ടുകാരികളുമായി സംസാരിക്കവെ തന്റെ വണ്ണം കൂടിയതിനെക്കുറിച്ചും സിന്ധു സംസാരിക്കുന്നുണ്ട്. കൊവിഡിന് ശേഷമാണ് ഞാൻ വണ്ണം വെച്ചത്. കൊവിഡ് വരെ ഞാൻ കൺട്രോളിലായിരുന്നു. കൊവിഡിന് ശേഷം വീട്ടിൽ കൂടുതൽ നല്ല ഭക്ഷണങ്ങൾ വെച്ചു, വ്യായാമം കുറഞ്ഞു. വീട്ടിൽ നിന്നിറങ്ങിയാൽ നേരെ കാറിൽ പോകും.
കുറച്ച് നാൾ യോഗയുണ്ടായിരുന്നു. അപ്പോൾ മൂന്ന് നാല് കിലോ കുറഞ്ഞു. പക്ഷെ രാവിലെ ഉറക്കമാെഴിവാക്കി യോഗ ചെയ്യാൻ എനിക്ക് മടിയായിരുന്നു. കുറച്ച് നാൾ കഴിഞ്ഞ് യോഗ ഇൻസ്ട്രക്റ്റർ ഹിമാലയൻ ടൂർ പോയി. പിന്നെ മടിയായി നിർത്തി. ജിമ്മിൽ ജോയിൻ ചെയ്യാൻ താൻ തീരുമാനിച്ചിട്ടുണ്ടെന്നും സിന്ധു കൃഷ്ണ പറയുന്നു.
വീട്ടിൽ ഒരുപാട് പേരുണ്ട്. അസുഖമുള്ളവരുണ്ട്. ഓരോ ദിവസം ആർക്കെങ്കിലും അപ്പോയിന്റ്മെന്റുണ്ടാകും. അതിൽ നിന്നൊന്നും മാറി നിൽക്കാൻ പറ്റുന്ന അവസ്ഥയല്ലായിരുന്നു. പക്ഷെ ഇനി സ്വന്തം കാര്യത്തിൽ ശ്രദ്ധ നൽകണം. നമുക്കൊന്ന് ആരോഗ്യകരമായി ഇരുന്നാലല്ലേ ഈ ഭൂമിയിൽ കുറച്ച് കാലം നിൽക്കാനാകൂ. 24 മണിക്കൂറും മറ്റുള്ളവർക്ക് വേണ്ടി ഓരോന്ന് ചെയ്യുന്നുണ്ട്. പക്ഷെ അതിനും എനർജി വേണ്ടതുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു.
അതേസമയം, ദിയയുടെ അഞ്ചാം മാസത്തിലെ പൂജയും ചടങ്ങുകളുമെല്ലാം വൈറലായിരുന്നു. ഗർഭിണിയായ സ്ത്രീയ്ക്കും കുഞ്ഞിനും കണ്ണ് കിട്ടാതിരിക്കാൻ വേണ്ടിയുള്ള ചടങ്ങാണ് അശ്വിന്റെ കുടുംബത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. വളകാപ്പ് എന്ന് വിശേഷിപ്പിക്കാൻ പറ്റില്ലെന്നും അത് ഏഴാം മാസത്തിൽ ഉണ്ടാകുമെന്നും ഇതിന് അതിന് മുന്നോടിയായി നടക്കുന്ന ഒരു റിഹേഴ്സൽ ചടങ്ങാണെന്നുമാണ് ദിയ പറഞ്ഞത്. ആദ്യത്തെ ദിവസം തമിഴ് ബ്രാഹ്മിൺ വധുവിനെപ്പോലെ മടിസാർ സാരി ചുറ്റി അതീവ സുന്ദരിയായാണ് ദിയ ചടങ്ങിന് എത്തിയത്.
സ്വർണ്ണ കരകളുള്ള വെളുത്ത വേഷ്ടി ട്രെഡീഷണൽ സ്റ്റൈലിൽ ചുറ്റി മേൽമുണ്ടും ധരിച്ചാണ്അശ്വിൻ എത്തിയത്. അറുപത് പവന്റെ ആഭരണങ്ങളും ദിയ അണിഞ്ഞിരുന്നു.ആദ്യത്തെ ദിവസത്തെ പൂജകൾ ചെയ്തത് മുഴുവൻ അശ്വിനാണ്. ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി ഭർത്താവ് ചെയ്യേണ്ട പൂജകളായിരുന്നു അന്ന് നടന്നത്. രണ്ടാം ദിവസം ദിയ ധരിച്ചത് കറുത്ത സാരിയാണ്. അശ്വിനും കറുത്ത കുർത്തയാണ് ധരിച്ചത്. വിശേഷപ്പെട്ട ചടങ്ങിൽ കറുപ്പ് ഉടുത്ത് ഗർഭിണി പ്രത്യേക്ഷപ്പെടുമോയെന്ന സംശമായിരുന്നു ഫോട്ടോകൾ പുറത്ത് വന്നപ്പോൾ മലയാളികളായ ആരാധകർക്ക്. അതിനുള്ള കാരണവും ദിയയുടെ അമ്മായിയമ്മ വീഡിയോയിൽ പറയുന്നുണ്ട്. എന്റെ രണ്ടാമത്തെ മകളാണ് ദിയ. അഞ്ചാം മാസത്തിലെ ചടങ്ങാണ് നടക്കുന്നത്.
കറുത്ത പുടവ ചുറ്റിയാണ് ചടങ്ങിൽ ഗർഭിണി അടക്കമുള്ളവർ പങ്കെടുക. കണ്ണ് പെടാതിരിക്കാൻ വേണ്ടിയാണ് അത്. കുട്ടിക്ക് ദേഹരക്ഷ കിട്ടാനും വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നതെന്നുമാണ് അവർ പറഞ്ഞത്. കറുപ്പ് സാരി തന്റെ സെലക്ഷനാണെന്ന് തെറ്റദ്ധരിക്കരുതെന്നും ചടങ്ങിന്റെ ഭാഗമായി അമ്മായിയമ്മ സെലക്ട് ചെയ്ത് തന്നതാണെന്നും ദിയ പറഞ്ഞു. തന്റെ കുടുംബത്തിൽ ആർക്കും തന്നെ ഇത്തരമൊരു ചടങ്ങിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നും ദിയ പറഞ്ഞു.
രണ്ടാം ദിവസം കുടുംബാംഗങ്ങളും ബന്ധുക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ആരതി ഉഴിഞ്ഞും പൂക്കൾ വിതറിയും ദിയയേയും അശ്വിനേയും ആശിർവദിച്ചിരുന്നു. വിവാഹത്തിനെന്ന പോലെ സമാനമായി വലിയൊരു ഓഡിറ്റോറിയത്തിൽ മണ്ഡപം ഒരുക്കി ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം വിളിച്ച് ചേർത്താണ് ദിയയും അശ്വിനും ചടങ്ങുകൾ നടത്തിയത്. മണ്ഡപത്തിൽ ഒരുക്കിയ പ്രത്യേക സ്ഥലത്ത് ദിയയെ ഇരുത്തിയാണ് ചടങ്ങുകൾ നടന്നത്.
അടുത്തിടെ അശ്വിൻ ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആപ്പിൾ കഴിക്കുമായിരുന്നു. അതും വൊമിറ്റ് ചെയ്ത് പോവുമായിരുന്നു. വെള്ളം കുടിക്കില്ലായിരുന്നു. ആദ്യം ഛർദ്ദി വന്നത് പല്ല് തേക്കുമ്പോഴായിരുന്നു. അതോടെ ട്രോമയായി. വഴക്ക് പറഞ്ഞാലൊക്കെയാണ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിച്ചില്ലെങ്കിൽ നീ ചത്ത് പോവുമെന്ന് വരെ പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞ് ഞങ്ങൾ അടിയായിട്ടുണ്ട്.
പിന്നെ വൊമിറ്റിംഗൊക്കെ കുറഞ്ഞ് വരികയായിരുന്നു. ഞാൻ പ്രിപ്പയേർഡായിരുന്നില്ല പ്രഗ്നൻസിയ്ക്ക്. ഓരോരുത്തർക്കും ഓരോ പോലെയാണ്. എരിവുള്ള സാധനം കഴിക്കുമ്പോൾ നെഞ്ചെരിച്ചിലും ഗ്യാസും. മോണിംഗ് സിക്ക്‌നെസ് എന്നല്ല രാവിലെ മുതൽ രാത്രി വരെയുണ്ടായിരുന്നുവെന്ന് ദിയ പറയുമ്പോൾ എനിക്കും ഇതൊക്കെയുണ്ടായിരുന്നു എന്നാണ് അമ്മ സിന്ധു കൃഷ്ണ വീഡിയോയിൽ പറഞ്ഞത്.
മൂഡ് സ്വിംഗ്‌സുണ്ടായിരുന്നു എനിക്ക്. എല്ലാ ദിവസവും ഞാൻ കരയുമായിരുന്നു. എനിക്ക് ഇത് പറ്റില്ലെന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഞാൻ കരയുമായിരുന്നു. എനിക്ക് പഴയ ലൈഫ് മതി എന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഒരാഴ്ച കൂടി ക്ഷമിക്ക് എന്നാണ് അശ്വിൻ പറയാറുള്ളത്. എന്റെ ബിസിനസൊക്കെ സ്റ്റക്കായി കിടക്കുകയായിരുന്നു. ഇനി എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയായിരുന്നു. ലോക് ഡൗണിനെക്കാളും വലിയ ലോക്കായിരുന്നു എനിക്ക്. പുറത്തേക്കൊന്നും പോവാൻ പോലും പറ്റുന്നില്ലായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് എല്ലാം എൻജോയ് ചെയ്ത് തുടങ്ങിയതെന്നും ദിയ പറഞ്ഞിരുന്നു.
ഗർഭിണിയായി മൂന്ന് മാസത്തിന് ശേഷമാണ് ഇക്കാര്യം പുറംലോകത്തോട് പറയുന്നത്. അതിന് മുൻപേ ദിയ ഗർഭിണിയായോ എന്ന ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. താരപുത്രിയുടെ പല പോസ്റ്റുകൾക്ക് താഴെയും ഇതേ ചോദ്യം ഉയർന്നെങ്കിലും താരങ്ങൾ മറുപടി നൽകിയില്ല. അങ്ങനെ ഗർഭകാലം ഏറെ ആഘോഷമാക്കുകയാണ് ഇരുവരും. ജൂലൈയിലായിരിക്കും കുഞ്ഞിന്റെ ജനനം. ഇതിനോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളിലാണ് എല്ലാവരും. കുഞ്ഞിനിടാനുള്ള പേര് അടക്കം കണ്ടെത്തി വെക്കുകയാണെന്നും താരങ്ങൾ സൂചിപ്പിച്ചിരുന്നു.
