Malayalam
മക്കൾക്ക് വേണ്ടി ഇത്രയധികം ത്യാഗം ചെയ്യുന്ന അമ്മമാരുടെ വിഷമം ആരും കാണില്ല; സിന്ധുകൃഷ്ണയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ആരാധകർ
മക്കൾക്ക് വേണ്ടി ഇത്രയധികം ത്യാഗം ചെയ്യുന്ന അമ്മമാരുടെ വിഷമം ആരും കാണില്ല; സിന്ധുകൃഷ്ണയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ആരാധകർ
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. ആദ്യമായി അപ്പൂപ്പനും അമ്മൂമ്മയും ആവാൻ ഒരുങ്ങുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. സോഷ്യൽ മീഡിയയിലൂടെ താരകുടുംബം പങ്കുവെക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലാവുന്നത്.
കഴിഞ്ഞ ദിവസം സിന്ധു കൃഷ്ണ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേ കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തി പല ആരാധകരും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നാല് പെൺമക്കളുടെയും എന്ത് ആവശ്യത്തിനും ഓടി എത്തുന്ന ആളാണ് സിന്ധു കൃഷ്ണ.
മക്കളുടെ ഫോട്ടോഷൂട്ടിന് വസ്ത്രം തിരഞ്ഞെടുക്കുന്നത് മുതൽ അവരുടെ വീഡിയോ എടുത്ത് കൊടുക്കാനും കൂട്ടിന് പോകാനുമൊക്കെ സിന്ധു എത്താറുണ്ട്. എന്നാൽ ഇത്രയധികം ത്യാഗം ചെയ്യുന്ന അമ്മമാരുടെ വിഷമം ആരും കാണില്ലെന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്. എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് മക്കൾക്ക് വേണ്ടി ഇവർ ഒരുപാട് ത്യാഗങ്ങൾ സഹിക്കുന്നുണ്ടെന്ന്. തീർച്ചയായിട്ടും മക്കൾക്ക് വേണ്ടി അമ്മമാർ സകലതും ചെയ്യും. പക്ഷേ ചില സമയങ്ങളിൽ മക്കൾ അവരുടെ ആവശ്യം മാത്രം നോക്കി പോകുന്നു.
പുള്ളിക്കാരി വ്‌ലോഗ് ചെയ്‌തോണ്ട് ഇരുന്നപ്പോൾ തന്നെ ഹാൻസിക വന്ന് വീഡിയോ എടുത്ത് തരാൻ പറയുന്നു. പുറത്ത് നിന്ന അമ്മയെ വിളിച്ചു വരുത്തുന്നു. അവർ ഒരു മടിയുമില്ലാതെ ചെയ്യുന്നു. ആ പാവത്തിന് ആരും ചെയ്ത് കൊടുക്കുന്നില്ല ഒന്നും. ഹൻസികയും ഇഷാനിയുമാണ് എനിക്ക് തോന്നിട്ടുള്ളത്. പക്ഷെ പുള്ളികാരിയുടെ അച്ഛന്റെയും അമ്മയുടെയും കാര്യം അവർ നന്നായി ചെയ്യുന്നു. എനിക്ക് തോന്നിയ കാര്യം പറഞ്ഞുന്നെ ഉള്ളു. ഇല്ലാതാകുമ്പോഴേ ആ ഒരു കുറവ് വലിയ കുറവാണെന്ന് മനസിലാവുകയുള്ളു. മാക്‌സിമം സന്തോഷവതിയാക്കാൻ ശ്രമിക്കുക എന്നാണ് ഒരാൾ കുറിച്ചത്.
വേണം എന്ന ടൈമിൽ അവർ ഇല്ലങ്കിൽ അത് പിന്നെ വല്ലാത്തൊരു അവസ്ഥയിൽ എത്തിക്കും നമ്മളെ. എനിക്ക് ഇപ്പോൾ അച്ഛൻ ഇല്ല. സ്‌നേഹിക്കാനും അടുത്തിരിക്കാനുമെല്ലാം കൊതിയാകുന്നുണ്ട്, പക്ഷേ ആളില്ല. അത് എല്ലാ മക്കളും മനസിലാക്കണമെന്നാണ്,’മറ്റൊരാളുടെ കമന്റ്.
അതേസമയം ഓസി അമ്മയാകാൻ പോകുന്നു, നിങ്ങൾ അമ്മൂമ്മ ആകാൻ പോകുന്നു. അതിന്റെ വിശേഷം ഒക്കെ പറയൂ. അതായത് ആ വാർത്ത അറിഞ്ഞപ്പോഴുണ്ടായ ഫീൽ എന്താണെന്ന് പറയാമോ എന്നാണ് മറ്റ് ചിലർ സിന്ധുവിനോട് ചോദിക്കുന്നത്. മകൾ ഗർഭിണിയായപ്പോൾ അവൾക്ക് എന്തിനും ഏതിനും കൂടെ നിൽക്കാൻ എല്ലാവരും ഉണ്ടെന്ന് കഴിഞ്ഞ ദിവസം സിന്ധു പറഞ്ഞിരുന്നു.
തങ്ങളുടെ വീട്ടിൽ അച്ഛനും അമ്മയും സഹോദരിമാരും അപ്പച്ചിയും എപ്പോഴും ഉണ്ടാവും. ഈ വീട് ഒഴിഞ്ഞു കിടക്കുന്ന ഒരു നേരവും ഉണ്ടാവില്ല. എല്ലാവരും ചേർന്ന് ഒരു യാത്ര പോകുന്ന ഘട്ടങ്ങളിൽ മാത്രമേ വീട് ഒഴിഞ്ഞു കിടക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇവിടെ ഗർഭിണിയെ പരിപാലിക്കാൻ ഒരു ബറ്റാലിയൻ തന്നെയുണ്ടെന്നായിരുന്നു സിന്ധു പറഞ്ഞത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താൻ ഗർഭിണിയാണെന്നുള്ള വിവരം ദിയ പങ്കുവെച്ചത്. താൻ ഗർഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്നൻസി റിവീലിങ് പോസ്റ്റിൽ ദിയ കുറിച്ചത്. പിന്നാലെ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് നിമിഷത്തെക്കുറിച്ച് താരങ്ങൾ വീഡിയോകളുടെ സംസാരിക്കുകയും ചെയ്തു. ഗർഭിണിയായ ശേഷം ആശുപത്രിയിലേക്ക് പോകുന്നതും ചില ടെസ്റ്റുകൾ എടുക്കുന്നതും ഒക്കെ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.
അതേസമയം, ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തിൽ ഇനി മൂത്തമകൾ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു. മൂത്തമകൾ അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ബന്ധുക്കളിൽ നിന്നും വരാറുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധു. റിലേറ്റീവ്സ് ഒന്നും അമ്മുവിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കാറില്ല. എന്ത് ചോദിക്കാനാണ്..? അതൊക്കെ അവരവരുടെ ഇഷ്ടമല്ലേ എന്നാണ് സിന്ധു പ്രതികരിച്ചത്.
