ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!!
By
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ എന്ന നിലയില്‍ ബിഗ് ബോസ് മലയാളം സീസണ് 6 ലേക്ക് എത്തിയ മത്സരാർത്ഥിയായിരുന്നു ജിന്റോ.
തുടക്കത്തില്‍ എല്ലാവരാലും വിമർശിക്കപ്പെട്ട താരം എങ്ങനെയാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ കപ്പ് അടിച്ചതെന്ന് എല്ലാവരും കണ്ടതാണ്. പലതരത്തിലുള്ള നെഗറ്റീവുകള്‍ ഉണ്ടെങ്കിലും ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടമായത് ജിന്റോയെന്ന മത്സരാർത്ഥിയെയായിരുന്നു. അതാണ് കപ്പിലേക്ക് നയിച്ച ഏകഘടകവും.
എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം നിരവധി ആരോപണങ്ങളായിരുന്നു ജിന്റോയ്ക്കെതിരെ ഉയർന്നത്. അടുത്തിടെ ലഹരി കേസുമായി ബന്ധപ്പെട്ട് ജിന്റോയെ എക്സൈസ് ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സ്ത്രീകൾക്കെതിരായ അതിക്രമത്തിന് പുതിയൊരു കേസും ജിന്റോയ്ക്ക് എതിരെ രജിസ്റ്റർ ചെയ്തത്.
ഇപ്പോഴിതാ ജിന്റോയുടെ സ്വഭാവം ഞങ്ങൾ നേരത്തെ മനസിലാക്കിയതാണെന്ന് പറയുകയാണ് ബിഗ് ബോസ് ഫെയിം സിജോ. അതുകൊണ്ട് കേസിൽപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ ഞെട്ടൽ തോന്നിയില്ലെന്നും താരം പറഞ്ഞു.
ഒരു ഫങ്ഷന് പോലും ജിന്റോയെ ക്ഷണിക്കാറില്ലെന്നും അയാൾ വന്നാലും സ്ത്രീകളോടുള്ള പെരുമാറ്റം മോശമാണെന്നും സിജോ വ്യക്തമാക്കി. സ്വന്തം യുട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഇരുപത് ലക്ഷത്തിന് അടുത്ത് പണം മുടക്കി പിആറിന് ആളെ നിർത്തിയാണ് ബിഗ് ബോസ് കപ്പ് ജിന്റോ വിജയിച്ചതെന്നും സിജോ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമം ജിന്റോയ്ക്ക് എതിരെ കേസ്… വീണ്ടും ജിന്റോയ്ക്ക് എതിരെ പുതിയൊരു കേസ് കൂടി വന്നിരിക്കുന്നു. നേരത്തെ ലഹരി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. അതിനുശേഷമാണ് പുതിയ കേസ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഞങ്ങളുടെ സീസണിലുണ്ടായിരുന്ന ആളുകളെ ഞങ്ങൾക്ക് അറിയാവുന്നതുപോലെ പ്രേക്ഷകർക്ക് പോലും അറിയില്ല എന്നും സിജോ പറഞ്ഞു. ബിഗ് ബോസിൽ നടന്നതും കണ്ടതും കേട്ടതുമായ പല കാര്യങ്ങളും ആളുകൾ പുറത്ത് പറയാറില്ല. അത് വൺ ഇയർ എഗ്രിമെന്റ് ഉള്ളതുകൊണ്ടാണ് പറയാത്തത്.
പെയ്മെന്റ് അടക്കമുള്ളതിൽ ഭാവിയിൽ ബുദ്ധിമുട്ട് വരുമെന്ന് അറിയാവുന്നതുകൊണ്ട് കൂടിയാണ് ആരോടും പറയാത്തത്. അതുകൊണ്ട് ഒരു വർഷം കഴിഞ്ഞ് അനുഭവങ്ങൾ മത്സരാർത്ഥികൾ പറയാൻ തയ്യാറായാൽ ആളുകൾ വിശ്വസിക്കാറുമില്ല എന്നും താരം പറഞ്ഞു.
സ്ത്രീകൾക്കെതിരായ അതിക്രമത്തിന് ജിന്റോയ്ക്ക് എതിരെ കേസ് വന്നപ്പോൾ എനിക്ക് ഒരു ഞെട്ടൽ ഫീൽ തോന്നിയില്ല. കാരണം ഞങ്ങളുടെ സീസണിൽ പങ്കെടുത്തവരെല്ലാം ഇങ്ങനൊരു കേസ് പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്.
ഹൗസിൽ ഞങ്ങൾ കണ്ട ജിന്റോയേ ആയിരുന്നില്ല പ്രേക്ഷകരായ നിങ്ങൾ കണ്ടിട്ടുള്ളത്. ജിന്റോ വിജയിയാകില്ലെന്ന് ഞങ്ങൾക്കെല്ലാം നൂറ് ശതമാനം ഉറപ്പായിരുന്നു. അത് അസൂയ കൊണ്ട് പറയുന്നതാണെന്ന് കരുതേണ്ട കാര്യമില്ല.
ഒരു കുശുമ്പും ജിന്റോയോട് എനിക്കില്ല. ജിന്റോയോട് ഞങ്ങൾ പറഞ്ഞതും ചോദ്യം ചെയ്തതുമായ ഫൂട്ടേജുകളൊന്നും തന്നെ ബിഗ് ബോസ് ടീം പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നില്ല. പകരം ഒരു പാവപ്പെട്ട നന്മകൾ ഒരുപാടുള്ള വ്യക്തി എന്ന രീതിയിലായിരുന്നു പ്രേക്ഷകരിലേക്ക് ജിന്റോയെ എത്തിച്ചത്.
വലിയൊരു പിആർ കൊടുത്തിട്ടാണ് ജിന്റോ മത്സരിക്കാൻ വന്നത്. പതിനഞ്ച് മുതൽ ഇരുപത് ലക്ഷം രൂപയ്ക്കാണ് ജിന്റോ പിആർ വർക്കിന് ഏൽപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ വലിയൊരു പിആർ ടീം കപ്പ് നേടാൻ ജിന്റോയെ സഹായിച്ചു.
തെളിവുകൾ ഞങ്ങളുടെ കയ്യിലുണ്ട്. പിന്നീട് ജിന്റോ ആ പിആർ ടീമിനേയും പറ്റിച്ചു. സ്ത്രീകളോടുള്ള ജിന്റോയുടെ പെരുമാറ്റവും ഞങ്ങൾ അയാളെ കുറിച്ച് കേട്ട കഥകളുമെല്ലാം നിരവധിയാണ്. അതുകൊണ്ടാണ് സീസൺ ആറിലെ മത്സരാർത്ഥികളുടെ ഫങ്ഷനുകളിൽ ജിന്റോയെ കാണാത്തത്.
ജിന്റോ ഒരു പെൺകുട്ടിയോട് സംസാരിച്ചതിന്റെ വിശദാംശങ്ങളും എന്റെ കയ്യിലുണ്ട്. ഹൗസിൽ വെച്ച് തന്നെ ജിന്റോയുടെ സ്വഭാവം ഞങ്ങൾ മനസിലാക്കിയതാണ്. ക്വാളിറ്റിയില്ലാത്ത വിന്നറാണ് ജിന്റോയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
എന്റെ വിവാഹത്തിന് മാത്രമേ ജിന്റോയെ ക്ഷണിച്ചിട്ടുള്ളൂ. ബാച്ച്ലർ പാർട്ടിക്കൊന്നും ക്ഷണിച്ചിട്ടില്ല. അതിന് കാരണം ജിന്റോ വന്നാൽ സ്ത്രീകൾക്ക് അടക്കം ബുദ്ധിമുട്ടാകുമെന്ന് അറിയാവുന്നതു കൊണ്ടാണെന്നും, ജിന്റോയുടെ ഡ്രാമയിൽ ഇനിയെങ്കിലും നിങ്ങൾ വീണ് പോകരുതെന്നും സിജോ വിഡിയോയിൽ പറഞ്ഞു.
