Malayalam
സെൽഫി എടുത്തത് എന്റെ വീട്ടിൽ വെച്ച്;ഞങ്ങള്‍ക്കെല്ലാവര്‍ക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു അത്,സെൽഫിക്ക് പിന്നിലെ കഥ ഇങ്ങനെ!
സെൽഫി എടുത്തത് എന്റെ വീട്ടിൽ വെച്ച്;ഞങ്ങള്‍ക്കെല്ലാവര്‍ക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു അത്,സെൽഫിക്ക് പിന്നിലെ കഥ ഇങ്ങനെ!
മലയാള സിനിമയിലെ താരങ്ങൾ ഒരുമിച്ചുള്ളൊരു സെൽഫി ഇതാദ്യമായിരിക്കും.കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരുന്നത് യുവതാരങ്ങളും മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ളൊരു സെൽഫിയാണ്.നടന് ഉണ്ണി മുകുന്ദന് ആണ് പോസ്റ്റ് ഡിന്നര്‍ സെല്‍ഫി എന്ന ക്യാപ്ഷനോടെ ചിത്രം പങ്കുവച്ചത്. ഉണ്ണിക്കും മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമേ ജയസൂര്യ, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.
ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ എന്തിന് വേണ്ടിയുള്ള ചിത്രമാണ് ഇതെന്നാണ് ആരാധകർ തിരക്കുന്നത്. ആ സംശയത്തിന് ഉത്തരവുമായി വന്നിരിക്കുകയാണ് നടന് സിദ്ദിഖ് എത്തി. സിദ്ദിഖിന്റെ വീട്ടില്‍ വച്ചായിരുന്നു താരങ്ങളുടെ സെല്‍ഫി.
സിദ്ധിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രത്യേകതകള്‍ ഒന്നും ഉണ്ടായിരുന്നില്ല, എങ്കില്‍ പോലും എന്റെ ക്ഷണം സ്വീകരിച്ച് എന്റെ സഹപ്രവര്‍ത്തകരായ മമ്മൂക്ക, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദന്, ജയസൂര്യ, ചാക്കോച്ചന് ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി..
ഞങ്ങള്‍ക്കെല്ലാവര്‍ക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു.. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ളാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങള്‍ പിരിഞ്ഞു…
വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതില്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ ക്ഷണിക്കണം, നമ്മുക്കെല്ലാവര്‍ക്കും ഇതുപോലെ ഇടക്കിടക്ക് സൗഹ്രദപരമായ കൂടിച്ചേരലുകള്‍ ഉണ്ടാവണം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ പിരിഞ്ഞു..
sidhik about star selfie
