Malayalam Breaking News
കോടികൾ തൂത്ത് വാരി ഷൈലോക്ക്; കലക്ഷന്‍ റിപ്പോർട്ടുകൾ പുറത്ത്
കോടികൾ തൂത്ത് വാരി ഷൈലോക്ക്; കലക്ഷന്‍ റിപ്പോർട്ടുകൾ പുറത്ത്
മെഗാസ്റ്റാർ മമ്മുട്ടിയുടെ മരണമാസ്സ് ചിത്രം ഷൈലോക്ക് റിലീസ് ചെയ്തതിന് പിന്നാലെ കോടികൾ തൂത്ത് വാരി. രണ്ടു ദിവസത്തിനുള്ളിൽ തന്നെ ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മമ്മുക്ക തന്റെ ആരാധകർക്ക് ഒരു വിരുന്നു തന്നെയാണ് ഷൈലോക്ക് എന്ന ചിത്രത്തിലൂടെ സമ്മാനിച്ചത് . അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രത്തെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
അഡ്വാന്‍സ് ബുക്കിംഗുകളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയ സിനിമയ്ക്ക് പലയിടങ്ങളിലും ടിക്കറ്റ് ലഭിക്കുന്നില്ല എന്ന വാർത്തകളും ഇപ്പോൾ പുറത്തുവരുന്നുണ്ട് . മിക്കവാറും തിയറ്ററുകളിൽ എല്ലാം തന്നെ ചിത്രം ഹൗസ് ഫുള്ളാണ് . ചിലയിടങ്ങളില്‍ എക്സ്ട്രാ ഷോയും സംഘടിപ്പിക്കേണ്ടി വന്നു . ഈ പ്രായത്തിലും ഇത്ര എനര്‍ജി എങ്ങനെയാണ് അദ്ദേഹം നിലനിര്‍ത്തുന്നതെന്നാണ് ചിത്രം കണ്ടിറങ്ങിയ ആരാധകരുടെ അമ്പരപ്പ് . ആരാധകരെ ആവേശം കൊള്ളിക്കാൻ വേണ്ടുവോളമുള്ള എല്ലാ ചേരുവകളും ആയിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
ബോക്സോഫിൽ നിന്നും വമ്പൻ കളക്ഷനാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് എന്നാണ് വിവരം. ഇതിന്റെ കൃത്യമായ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കേരളത്തിൽ നിന്ന് തന്നെ ചിത്രം കോടികൾ വാരിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. . വിവിധ ഫേസ്ബുക്ക് പേജുകളിലൂടെയായാണ് കലക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ആദ്യ ദിനത്തില്‍ 7.32.675 ആണ് കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നും നേടിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭ്യമായിരിക്കുന്നത് . കേരള കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 25.15 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആദ്യദിനത്തിലെ കലക്ഷന്‍ 5-7 കോടി വരെയാവാമെന്ന പ്രവചനങ്ങളാണ് ആരാധകര്‍ നടത്തുന്നത്. ഏതായാലും ചിത്രം വമ്പൻ വിജയമാകുമെന്നതിൽ സംശയമില്ല.
പല സ്ഥലങ്ങളിലും ചിത്രത്തിന് എകസ്ട്രാ ഷോകൾ സംഘടിപ്പിക്കേണ്ടി വന്നു . രാത്രി വൈകിയും സിനിമ കാണാനെത്തിയവരുടെ ക്യൂ പല തിയേറ്ററുകളുടെ മുന്നിലുമുണ്ടായിരുന്നു . ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് എന്റര്‍ടൈനറെന്നാണ് ചിത്രം കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നത് . അണിയറപ്രവര്‍ത്തകരും താരങ്ങളുമെല്ലാം റിലീസ് ദിനത്തില്‍ സിനിമ കാണാനായി എത്തിയിരുന്നു. പുതുവര്‍ഷത്തില്‍ ആദ്യ മലയാള ചിത്രവുമായെത്തിയ മമ്മൂക്ക ശരിക്കും അമ്പരപ്പിച്ചുവെന്നാണ് ചിത്രം കണ്ടവർ ഒരേ സ്വരത്തില്‍ പറഞ്ഞത്.
‘വളരെ വലിയ ജനക്കൂട്ടം ആണ് കേരളത്തിലെ എല്ലാ തിയേറ്ററുകളിലും. അതിന് കാരണം നിങ്ങളുടെ സ്നേഹം ആണ് വളരെ ആളുകൾ ടിക്കറ്റ് കിട്ടാതെ തിരിച്ചുപോകുന്നുന്നുണ്ട്, ദയവായി വീണ്ടും വരിക കണ്ടു പ്രോത്സാഹിപ്പിക്കുക’ എന്നൊരു പോസ്റ്റുമായി ചിത്രത്തിന്റെ നിർമ്മാതാവായ ബോബി ജോർജും എത്തിയിരുന്നു. 68 ആം വയസ്സിലെ മമ്മുക്കയുടെ എനർജിയാണ് ചിത്രം പുറത്തിറങ്ങിയതിന് ശേഷം ഇപ്പോൾ ചർച്ചയാകുന്നത്. ആക്ഷൻ രങ്ങളിലെ മമ്മുട്ടിയുടെ തകർപ്പൻ അഭിനയമാണ് ഈ ചർച്ചക്ക് പിന്നിൽ. ഈ വയസ്സിലും താരത്തിന്റെ എനർജ്ജിക്കും സൗന്ദര്യത്തിനും ഒരു കോട്ടവും വന്നിട്ടില്ല എന്ന് ചിത്രണത്തിനു ലഭിക്കുന്ന കൂടുതൽ കമൻറ്റുകളും. ഏതായാലും ചിത്രം ഒരു മാസ്സ് എന്റർടൈനർ ആയിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. മൂന, രാജ്കിരണ്, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നവാഗതരായ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്.
Shylock
