Connect with us

കാത്തിരിപ്പിന് വിരാമം; ബിലാൽ എത്തുന്നു; സൂചന നൽകി ഗോപി സുന്ദർ!

Malayalam Breaking News

കാത്തിരിപ്പിന് വിരാമം; ബിലാൽ എത്തുന്നു; സൂചന നൽകി ഗോപി സുന്ദർ!

കാത്തിരിപ്പിന് വിരാമം; ബിലാൽ എത്തുന്നു; സൂചന നൽകി ഗോപി സുന്ദർ!

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സ്റ്റെലിഷ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രമായിരുന്നു ബിഗ് ബി. 2007 ൽ അമൽ നീരദിന്റെ സംവിധനത്തിലുള്ള പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. 2005-ൽ പുറത്തിറങ്ങിയ ഹോളിവുഡ്‌ ചിത്രമായ ഫോർ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ബിഗ് ബി, ബോളിവുഡ്‌ ചിത്രങ്ങളോട്‌ കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ബിലാൽ എന്ന കഥാപത്രത്തെയും ബിഗ് ബി എന്ന ചിത്രത്തെയും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് .ബിലാല്‍ ജോണ്‍ കുരിശിങ്കലെന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഡയലോഗുകളും ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. അമല്‍ നീരദും മമ്മൂട്ടിയും ബിഗ് ബിയുടെ രണ്ടാം ഭാഗവുമായി എത്തുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ബിലാലെനന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്

ബിഗ് ബി യുടെ രണ്ടാം ഭാഗം വരുമെന്ന കാര്യത്തിൽ ഇൻ സംശയമില്ല .സംഗീത സംവിധായകൻ ഗോപി സുന്ദർ അമൽ നീരദിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്
ബിലാലിനായി തങ്ങൾ ഒന്നിച്ചെന്നും എല്ലാവരുടെയും പ്രാർഥനകൾ വേണമെന്നും ഗോപി സുന്ദർ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടെനെ എത്തുമെന്ന് അആരാധകർക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ് ഗോപി സുന്ദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത സ്വീകരണമാണ് സമൂഹ മാധ്യമങ്ങളില്‍ ബിഗ് ബി 2 വിന് ലഭിച്ചത്. ദുൽഖർ സൽമാൻ ആണ് വാർത്ത പുറത്തു വിട്ടത്. പിന്നാലെ പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, സുരാജ് വെഞ്ഞാറമൂട്, നസ്രിയ, റിമ കല്ലിങ്കൽ, ആഷിക് അബു, ഹരീഷ്, ടൊവിനോ, സണ്ണി വെയ്ന്‍ തുടങ്ങി നിരവധി താരങ്ങളാണ് ബിലാലിന്റെ രണ്ടാംവരവിനെ ആവേശത്തോടെ വരവേറ്റതും തങ്ങളുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ സന്തോഷവും ആഘോഷവും പങ്കുവച്ചതും.ഫേസ്ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ വരുമെന്ന് മമ്മൂട്ടി
വ്യക്തമാക്കിയിരുന്നു . ബിലാല്‍ എന്നാണ് റിലീസ്’ എന്ന് ആരാധകന്‍ ചോദിച്ചു. ‘ബിലാല്‍ വരും, ബിലാലിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നു’ എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി.

ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ഒരുമിച്ചാണ് ബിഗ് ബി രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

കാതറീന്‍ ട്രീസ ചിത്രത്തില്‍ നായികയാവും. ഇതിനിടെ, സിനിമയില്‍ യുവതാരം ഫഹദ് ഫാസിലും ഭാഗമായേക്കുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നു . ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ലെങ്കിലും സൂചനകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മുമ്ബ് മമ്മൂട്ടിയും ഫഹദും കൈ എത്തും ദൂരത്ത്, പ്രമാണി, ഇമ്മാനുവല്‍ എന്നീ ചിത്രങ്ങളിലാണ് ഒരുമിച്ചഭിനയിച്ചത്.

കൊച്ചിയിലെ സാമൂഹ്യ പ്രവർത്തകയായ മേരി ടീച്ചർ എന്ന്‌ അറിയപ്പെടുന്ന മേരി ജോൺ കുരിശിങ്കലിന്റെ കൊലപാതകത്തോടെയാണ്‌ ബിഗ് ബി യുടെ കഥ ആരംഭിക്കുന്നത്‌. മേരി ടീച്ചർ ദത്തെടുത്ത്‌ വളർത്തിയ നാലു മക്കൾ അവരുടെ സംസ്കാരച്ചടങ്ങിനായി എത്തുന്നു. അമ്മയുടെ കൊലപാതകിയെ കണ്ടെത്താൻ സഹോദരൻമാർ നടത്തുന്ന നീക്കത്തിലൂടെയാണ്‌ കഥ പുരോഗമിക്കുന്നത്‌. മേക്കിങ്ങിലും പ്രമേയത്തിലുമുള്ള വ്യത്യസ്തതയായിരുന്നു ബിഗ് ബിയുടെ മുഖ്യ സവിശേഷത. ബിലാലും സംഘവും വീണ്ടുമെത്തുമ്ബോള്‍ അതെങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ സജീവമായിരുന്നു.

big b 2

More in Malayalam Breaking News

Trending

Recent

To Top