Malayalam Breaking News
പൊലീസുകാരുടെ തൊപ്പിയും ലാത്തിയും; അങ്കമാലി ഡയറീസിലെ പാട്ടിന് ചുവട് വെച്ച് മമ്മൂട്ടി; ഷൈലോക്കി’ന്റെ സെക്കന്റ് ടീസര്‍ പുറത്ത്!
പൊലീസുകാരുടെ തൊപ്പിയും ലാത്തിയും; അങ്കമാലി ഡയറീസിലെ പാട്ടിന് ചുവട് വെച്ച് മമ്മൂട്ടി; ഷൈലോക്കി’ന്റെ സെക്കന്റ് ടീസര്‍ പുറത്ത്!
അങ്കമാലി ഡയറീസിലെ ചിത്രത്തിനൊത്ത് ഡാൻസ് കളിച്ച് മമ്മൂട്ടിയുടെ ഷൈലോക്കിന്റെ രണ്ടാമത്തെ ടീസർ പുറത്ത്. ചിത്രത്തിലെ തീയാമ്മേ എന്ന പാട്ടിനാണ് മമ്മൂട്ടി ചുവട് വെച്ചത്. മാസ്സ് ലുക്കിൽ മമ്മൂട്ടിയെത്തുന്ന ചിത്രമാണ് ഷൈലോക്കെന്ന് സൂചനകൾ ലഭിച്ചിരുന്നു . ചിത്രത്തിലെ ആദ്യ ടീസറിലെ അമ്മൂട്ടിയുടെ ഗറ്റപ്പ് ആരാധകരെ അമ്പരപ്പിച്ചിരുന്നു. കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കടുക്കനും കൂളിങ് ഗ്ലാസും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്. ആദ്യ ടീസർ പ്രേക്ഷക ഏറ്റെടുത്തതിന് പിന്നാലെയാണ് രണ്ടാമത്തെ ടീസർ പുറത്തിറങ്ങിയത്
അങ്കമാലി ഡയറീസിലെ പാട്ടിന് നൃത്തംവച്ച് മമ്മൂട്ടി. പൊലീസുകാര്‍ക്കൊപ്പം അവരുടെ തൊപ്പിയും ലാത്തിയും പിടിച്ച് മമ്മൂട്ടി ഡാന്‍സ് കളിക്കുന്ന രംഗമാണ് ഷൈലോക്കിന്റെ രണ്ടാമത്തെ ടീസറിൽ കാണാനാകുക.
മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.സമീപകാലത്ത് മമ്മൂട്ടി ഏറ്റവും ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിതെന്ന് ടീസറില്‍ നിന്നുതന്നെ വ്യക്തമാകും. അപാര എനര്‍ജ്ജിയാണ് മമ്മൂട്ടിയുടേ ഓരോ ചലനത്തിനും. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഒന്നാന്തരം സംഭാഷണങ്ങളുമായിരിക്കും ഷൈലോക്കിന്റെ പ്രത്യേകത.
രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. അനീഷ് ഹമീദും ബിപിന്‍ മോഹനും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രണദീവാണ്.
മമ്മൂട്ടി–രാജ് കിരൺ കോംപോ തന്നെയാകും സിനിമയുടെ പ്രധാനആകർഷണം. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. മീന നായികയാകുന്നു. കലാഭവൻ ഷാജോൺ ആണ് വില്ലൻ.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമിഴകത്തും ചിത്രം റിലീസിനെത്തുന്നുണ്ട്. തമിഴിൽ ചിത്രത്തിന്റെ പേര് കുബേരൻ എന്നാണ്. തമിഴ് താരം രാജ്കിരൺ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു.
കൊച്ചിയും കോയമ്പത്തൂരുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. ക്രിസ്മസ് റിലീസ് ആയി ആദ്യം പ്ലാന്‍ ചെയ്തിരുന്ന ചിത്രം ജനുവരിയിലേക്ക് നീട്ടുകയായിരുന്നു. മറ്റൊരു മമ്മൂട്ടി ചിത്രമായ ‘മാമാങ്കം’ നേരത്തേ തീരുമാനിച്ചിരുന്നതില്നിന്ന് റിലീസ് നീട്ടിയതിനെത്തുടര്ന്നായിരുന്നു ഇത്.
Shylock
